Newsperseconds.com

വെള്ളാപ്പള്ളി നടേശനെതിരെ ആഞ്ഞടിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍; ബിജെപിക്ക് വോട്ട് ലഭിക്കാന്‍ വെള്ളാപ്പള്ളിയും കുടുംബവും പ്രവര്‍ത്തിച്ചത് നഗ്നമായ സത്യം; ഗുരുദര്‍ശനം തന്നെയാണോ പിന്തുടരുന്നതെന്ന് എസ്.എന്‍.ഡി.പിക്കാര്‍ ആലോചിക്കണമെന്നും വിമര്‍ശനം

Fgghg

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ലഭിക്കാന്‍ വെള്ളാപ്പള്ളി പ്രവര്‍ത്തിച്ചുവെന്നാണ് എംവി ഗോവിന്ദന്‍ തുറന്നടിച്ചത്. വെള്ളാപ്പള്ളിയുടെ വിവാദ വിമര്‍ശനത്തിന് ബദലായാണ് എംവി ഗോവിന്ദന്റെ മറുപടി. ‘പലമതസാരവുമേകം’ എന്ന ഗുരുദര്‍ശനം തന്നെയാണോ വെള്ളാപ്പള്ളി പിന്തുടരുന്നതെന്ന് എസ്.എന്‍.ഡി.പിക്കാര്‍ ആലോചിക്കണം. മണിപ്പൂരിനെ കുരുതിക്കളം ആക്കിയത് ബി.ജെ.പിയാണെന്ന് ക്രൈസ്തവ സമൂഹം മറന്നു പോകരുതെന്നും എം.വി ഗോവിന്ദന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലൂടെ വിമര്‍ശിച്ചു.

സി.പി.എം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ശേഷം എം.വി ഗോവിന്ദന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലെ വിമര്‍ശനം ലേഖനത്തിലൂടെ ഒന്നുകൂടി കനപ്പെടുത്തുകയാണ് സിപിഎം. ജനവിശ്വാസം ആര്‍ജിച്ച് മുന്നോട്ട് എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് സംസ്ഥാന സെക്രട്ടറി വെള്ളാപ്പള്ളിക്കെതിരെ തുറന്നടിച്ചത്. ഇന്ത്യന്‍ റിപ്പബ്ലിക്കും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ന്യൂനപക്ഷ സംരക്ഷണത്തെ സിപിഐഎം കാണുന്നത്. ഈ നിലപാട് ആരെങ്കിലും തെറ്റായി മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍ ആ തെറ്റിധാരണ പാര്‍ട്ടി തിരുത്താന്‍ ശ്രമിക്കും. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനുള്ള എല്ലാ ശ്രമവും പാര്‍ട്ടിയുടേയും നേതാക്കളുടേയും പക്കല്‍ നിന്നുണ്ടാകുമെന്നും ലേഖനത്തില്‍ പറഞ്ഞു. ലോകസ്ഭ തെരഞ്ഞെടുപ്പില്‍ ഈഴവ വോട്ടുകള്‍ സിപിഎമ്മില്‍ നിന്ന് അകലാന്‍ പ്രധാനമായ കാരണങ്ങളിലൊന്ന് വെള്ളാപ്പള്ളിയുടേയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും നീക്കങ്ങളാണ്. വെള്ളാപ്പള്ളിയും ഭാര്യയും മകനും സംഘപരിവാറിന് കുടപിടിച്ചുവെന്നും ഗോവിന്ദന്‍ ആരോപിച്ചിരുന്നു.

എസ്എന്‍ഡിപി യോഗം പല രാഷ്ട്രീയ പാര്‍ട്ടികളിലേയും അംഗങ്ങളും അനുഭാവികളും എല്ലാം ചേര്‍ന്നതാണ്. അതില്‍ വര്‍ഗീയ വല്‍ക്കരണത്തിലേക്ക് നീങ്ങുന്ന ഒരു വിഭാഗം ബിജെപിക്കു വേണ്ടി സജീവമായി ഇടപെട്ടിട്ടുണ്ട്. ബിജെപിക്കും ആര്‍എസ്എസിനും അനുകൂലമായി വോട്ട് മാറ്റിയതില്‍ ഇവര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. അതേ സമയം, ശ്രീനാരായണ ഗുരുവിന്റെ ദാര്‍ശിനിക നിലപാടുകള്‍ ഉയര്‍ത്തികാട്ടി പിന്നാക്ക വിഭാഗങ്ങളെ ഉദ്ധരിക്കുന്നതിനു വേണ്ടി നടന്ന പ്രവര്‍ത്തനങ്ങള്‍ വഴിയും ഇടതുപക്ഷ ജനാധിപത്യം നടത്തിയ പോരാട്ടങ്ങളിലൂടെയുമാണ് ഈ വിഭാഗങ്ങള്‍ ഉയര്‍ന്നു വന്നത്. എന്നാല്‍ ഇപ്പോള്‍ എസ്എന്‍ഡിപി നേതൃത്വത്തിലെ പലരും ആ ആദര്‍ശങ്ങള്‍ക്കെല്ലാം വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യസഭ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ഇടതുപക്ഷം ന്യൂനപക്ഷത്തിന് കീഴ്‌പ്പെട്ടുവെന്നാണ് വെള്ളാപ്പള്ളി ആരോപിച്ചത്. എന്നാല്‍ കേന്ദ്ര മന്ത്രിസഭയില്‍ ഒരു മുസ്ലിമിനെപോലും ഉള്‍പ്പെടുത്താത്തതിനെ കുറിച്ച് എസ്എന്‍ഡിപി നേതൃത്വം മിണ്ടിയില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Share this Article

Leave a Comment