Newsperseconds.com

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച് കെകെ രമ; മറുപടി പറയാന്‍ മുഖ്യമന്ത്രി എത്തിയില്ല; പകരം വീണാ ജോര്‍ജ്; ആഞ്ഞടിച്ച് പ്രതിപക്ഷം

Nww

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച കെകെ രമയ്ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രി സഭയില്‍ എത്തിയില്ല. പകരം വനിതാ ശിശുക്ഷേമ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മന്ത്രി വീണാ ജോര്‍ജാണ് മറുപടി നല്‍കിയത്. സര്‍ക്കാരിന് ഒരു നിലപാട് മാത്രമെ ഉള്ളൂവെന്നും കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് മറുപടി നല്‍കി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്നായിരുന്നു കെകെ രമ സഭയില്‍ പറഞ്ഞത്. മുഖ്യമന്ത്രിയില്‍ നിന്നാണ് പ്രതിപക്ഷം മറുപടി തേടിയത്. എന്നാല്‍ കെ കെ രമ അവതരിപ്പിച്ച അവിശ്വാസ പ്രമേയ നോട്ടീസില്‍ മുഖ്യമന്ത്രി മറുപടി നല്‍കാതെ നിയമസഭയിലെ മുറിയിലിരിക്കുകയായിരുന്നു. ഇതിനെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചു.

പോക്‌സോ കേസില്‍ പ്രതിയായ ആളെ കെസിഎയുടെ തലപ്പത്തേക്ക് കൊണ്ട് വന്നു. ഇയാളാണ് പെണ്‍കുട്ടികള്‍ക്കെതിരെ മോശമായി പെരുമാറിയത്. ഇടതുപക്ഷം ഭരിക്കുന്ന നാടാണിത്, നമ്പര്‍ വണ്‍ എന്ന് പറയുന്ന കേരളത്തിലാണ് ഇത് നടക്കുന്നതെന്ന് രമ പറഞ്ഞു. ഇരയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്ന് പറയുകയും വേട്ടക്കാരനൊപ്പം കുതിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പെണ്‍കുട്ടികള്‍ പോക്‌സോ കോടതികള്‍ കയറിയിറങ്ങുന്നുവെന്നും രമ ആരോപിച്ചു. എന്നാല്‍ സ്ത്രീ സുരക്ഷയ്ക്കായി ഒട്ടനവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി വരുന്നുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു. അതിക്രമം നടത്തുന്നവര്‍ ആരായാലും ശക്തമായ നടപടിയെടുക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാരിനുണ്ട്. കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകള്‍ നടത്തുന്ന അതിക്രമങ്ങളില്‍ നേതൃത്വം എന്ത് നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ചോദിച്ചു. അത്തരം അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുള്ള ആളാണ് താനെന്നും വീണാജോര്‍ജ് പറഞ്ഞു.

Share this Article

Leave a Comment