Newsperseconds.com

കൊച്ചി നഗരസഭാ പരിധിയില്‍ രാത്രികാല കച്ചവടങ്ങളുടെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന; പെരുകി വരുന്ന തട്ടുകടകള്‍ക്ക് ലൈസന്‍സ് കൊടുക്കുന്നതാര്? നടപടി ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ ടി.ബാലചന്ദ്രന്‍

Untitled 1 Recovered

കൊച്ചി നഗരസഭാ പരിധിയിലും തൃക്കാക്കര മുനിസിപ്പല്‍ പരിധിയിലും രാത്രികാല കച്ചവടങ്ങളുടെ മറവില്‍ വ്യാപകമായി മയക്കുമരുന്ന് വ്യാപാരം നടക്കുന്നുവെന്ന് പൊതുപ്രവര്‍ത്തകന്‍ ടി.ബാലചന്ദ്രന്‍. ആരുവന്ന് ചോദിച്ചാലും ലൈസന്‍സ് നല്‍കുന്ന ഒരു പ്രവണതയാണ് കൊച്ചി നഗരസഭാപരിധിയിലും തൃക്കാക്കര മുനിസിപ്പല്‍ പരിധിയിലും കണ്ടുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് കൊച്ചി നഗരസഭയില്‍ സമര്‍പ്പിച്ച വിവരാവകാശത്തിന് മറുപടിയായി ലഭിച്ച ചോദ്യങ്ങളില്‍ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നുണ്ട് എന്നാണ് വ്യക്തമായി പറയുന്നത്. എന്നാല്‍ ഒന്നും തന്നെ പാലിക്കുന്നില്ല എന്നുള്ളതാണ് സത്യമെന്നും ടി. ബാലചന്ദ്രന്‍ പറഞ്ഞു.

ഹോട്ടല്‍,ടീ സ്റ്റാള്‍, ഫ്രൂട്ട് സ്റ്റാള്‍ എന്നിവയ്‌ക്കെല്ലാം സീറ്റിംഗ് കപ്പാസിറ്റി കണക്കിലെടുത്ത് കാറ്റഗറി തിരിച്ച് സോക്പിറ്റ് (ETP)പരിശോധിച്ച് ഉറപ്പുവരുത്തിയതിനുശേഷം ആണ് ലൈസന്‍സ് നല്‍കുന്നത് എന്ന് പറയുന്നുണ്ട്. എന്നാല്‍ ഇന്നും സോക്പിറ്റ് പണിയാതെ ലൈസന്‍സ് പുതുക്കി നല്‍കി പൊതു കാനയിലേക്ക് ഹോട്ടല്‍ മാലിന്യങ്ങള്‍ തള്ളുന്ന സ്ഥിതിവിശേഷം ഉണ്ട്. ഇത്തരം മാലിന്യം തള്ളുന്ന ഏതെങ്കിലും കടകളുടെയോ ഫ്‌ലാറ്റുകളുടെയോ പേരുകള്‍ നഗരസഭ അധികൃതരെ അറിയിച്ചാല്‍ ഉടനെ തന്നെ അവര്‍ അത് ഈ കടക്കാരെ അറിയിക്കുകയും കച്ചവടക്കാര്‍ പരാതിക്കാരെ അന്വേഷിച്ച് വരുന്ന ഒരുസ്ഥിതിവിശേഷവും ഉണ്ട്. അതു കൊണ്ടു തന്നെ പലരും ഒരു പരാതിയുമായി പോകാന്‍ തയ്യാറാകാത്തതെന്നും ബാലചന്ദ്രന്‍ വ്യക്തമാക്കി.

നഗരസഭ ഇടപ്പള്ളി സോണല്‍ ഓഫീസിനു കീഴില്‍ വരുന്ന പാലാരിവട്ടം ജംഗഷനില്‍ കഴിഞ്ഞ മഴ പെയ്ത സമയത്ത് വെള്ള കെട്ട് ഉണ്ടാകുകയും അതിന്റെ പശ്ചാത്തലത്തില്‍ കാനയില്‍ മാലിന്യം അടിഞ്ഞു കൂടുകയും ചെയ്തു. നഗരസഭ കാന വൃത്തിയാക്കുകയും അവിടെ ഒരു ഹോട്ടലില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്ത ശേഷം ETP സ്ഥാപിക്കണമെന്ന് പറഞ്ഞിരുന്നു എന്നാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞത്. എന്നാല്‍ എംജി റോഡില്‍ നഗരസഭ ചെയ്തതുപോലെ സോക്പിറ്റ് സ്ഥാപിച്ചതിനുശേഷം കട തുറന്നാല്‍ മതിയെന്ന് പറഞ്ഞിരുന്നുവെങ്കില്‍ അവരത് ചെയ്യുമായിരുന്നു. അത് ചെയ്യാതെ ഇപ്പോഴും ഓടയിലേക്കാണ് ഈ പൈപ്പ് വെച്ചിട്ടുള്ളത് എന്നാണ് മനസ്സിലാക്കുന്നത്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നേരെ എന്‍ഫോഴ്‌സ്‌മെന്റ് സ്‌കോട് പരിശോധന നടത്തി നടപടികള്‍ സ്വീകരിച്ചു വരുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ എത്ര കടകള്‍ പരിശോധന നടത്തി അതില്‍ എത്ര കടകള്‍ക്ക് എതിരെ നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാന്‍ നഗരസഭ തയ്യാറാവണമെന്നും ബാലചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

നഗരത്തിലെ ഏതു ഭാഗങ്ങളില്‍ നോക്കിയാലും തട്ടുകടകള്‍ ഹോട്ടല്‍ മാതൃകയില്‍ മേശയും, കസേരകളും, സ്റ്റൂളുകളുമിട്ട് കച്ചവടം നടത്തുന്നത് ഉദോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയാലും, അവര്‍ക്ക് നേരിട്ട് ബോദ്ധ്യ പെട്ടാലും നടപടി എടുക്കാത്തതാണ് നഗരത്തിലെ പല വീഴചകള്‍ക്കും കാരണം. .NULM വിഭാഗത്തില്‍പ്പെട്ട വഴിയോര കച്ചവടക്കാര്‍ക്കും തട്ടുകടക്കാര്‍ക്കും ലൈസന്‍സ് നല്‍കുമ്പോള്‍ ബൈലോ പ്രകാരം രാത്രി 12 മണി വരെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട് എന്നാണ് വിവരാവകാശരേഖയില്‍ പറയുന്നത്. എന്നാല്‍ നഗരസഭ നല്‍കുന്ന പല തട്ടുകടകള്‍ക്കും ,C ക്ലാസ് കടകള്‍ക്കും, സമയപരിധി നിശ്ചയിച്ചിട്ടില്ല എന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. നഗരസഭാ പരിധിയില്‍ ഏതെല്ലാം കടകളാണ് NULM പരിധിയില്ലെന്നോ സാധാരണ ലൈസന്‍സ് ഏത് വിഭാഗത്തിലുള്ളതാണെന്നോ തിരിച്ചറിയുവാനുള്ള ഐഡന്റിറ്റി ഒന്നും ഉള്ളതായി കാണുന്നില്ല. അത്തരത്തില്‍ ഉണ്ട് എങ്കില്‍ അത് പ്രദര്‍ശിപ്പിക്കാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാന ക്രമത്തിലാണ് നഗരസഭയില്‍ നിന്ന് തട്ടുകട , സി ക്ലാസ് കട നടത്തിവരുന്നത്. ഇവിടെയെല്ലാം രാത്രികാലങ്ങളില്‍ യുവാക്കളും യുവതികളും അടങ്ങുന്നവരുടെ വന്‍ തിരക്ക് അനുഭവപ്പെടുന്നത് ശ്രദ്ധിക്കേണ്ട ഒരു വിഷയമാണ്. നഗരസഭാ പരിധിയില്‍ NUML പ്രകാരം വഴിയോര കച്ചവടത്തിനും സി ക്ലാസ് കടകള്‍ക്കുമായി 2350 ലൈസന്‍സ് ആണ് നല്‍കിയിട്ടുള്ളത് എന്ന് നഗരസഭ തന്നെ വിവരാവകാശത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ കൊച്ചി നഗരത്തിലും തൃക്കാക്കര മുനിസിപ്പല്‍ പരിധിയിലും രാത്രികാലങ്ങളില്‍ ഏകദേശം പതിനായിരത്തോളം സി ക്ലാസ് കടകള്‍ ,ജ്യൂസ് സ്റ്റാള്‍ , തട്ടുകടകള്‍ എന്നിവ നടത്തുന്നതായിട്ടാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതോടൊപ്പം തന്നെ മനസ്സിലാക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം വര്‍ഷങ്ങള്‍ പഴക്കമുള്ള ലൈസന്‍സ് ആ വ്യക്തി മരിച്ചുപോയിട്ടുണ്ടെങ്കില്‍ പോലും അവരുടെ പേരില്‍ തന്നെ പുതുക്കി മറിച്ചു നല്‍കുന്ന ഒരു പ്രവണതയും നഗരസഭാപരിധികളില്‍ കണ്ടുവരുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകര്‍ ആരോഗ്യവിഭാഗത്തെയോ നഗരസഭയേയോ ബന്ധപ്പെട്ടാല്‍ ഒരു തരത്തിലുമുള്ള നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകാതെ അലസ മനോഭാവത്തോടുകൂടി പെരുമാറുന്ന കാര്യം അന്യോഷണത്തിന് വിധേയമാക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെതന്നെ എറണാകുളം മാര്‍ക്കറ്റിനുള്ളില്‍ പുതുക്കി പണിത കടമുറികള്‍ വാടക കരാര്‍ വയ്ക്കുമ്പോള്‍ ഒരാള്‍ക്ക് ഒന്നിലധികം കടമുറികള്‍ നല്‍കുന്നുണ്ടോ എന്നുള്ള കാര്യവും പരിശോധിക്കണം. കൂടാതെ, ടെന്‍ഡര്‍ വച്ച് കടമുറിയെടുത്തതിനുശേഷം മറിച്ച് മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കുന്നുണ്ടോ എന്നും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ടി.ബാലചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment