Newsperseconds.com

മുന്‍ എംഎല്‍എ രാജു എബ്രഹാം ക്വാറി മാഫിയകളുടെ ഏജന്റോ? വയനാട് ദുരന്തം നടന്നിട്ടും അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കണമെന്ന പിടിവാശി ദുരന്തം വിളിച്ചുവരുത്തും; നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും നിവേദനം നല്‍കും; ആര്‍പിഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്

Rajv

പത്തനംതിട്ട: മുന്‍ സിപിഎം എംഎല്‍എ രാജു എബ്രഹാം ക്വാറി മാഫിയകളുടെ ഏജന്റെന്ന് വ്യക്തമാകുന്നുവെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ ക്വാറി വീണ്ടും തുറക്കണമെന്നാവശ്യപ്പെട്ട് രാജു എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചിരുന്നു. ഏറെ കാലമായി ക്വാറി മാഫിയയുമായി ചേര്‍ന്നാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും എന്തുവിലകൊടുത്തും ക്വാറി തുറക്കാനുള്ള നീക്കം ചെറുക്കുമെന്നും ആര്‍.സി രാജീവ്ദാസ് വ്യക്തമാക്കി. രാജു എബ്രഹാമിന്റെ നിലപാടില്‍ പ്രതിഷേധിച്ച് നാല് ബ്രാഞ്ച് സെക്രട്ടറിമാരുള്‍പ്പെടെ 46 പേര്‍ നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് വേണ്ട പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജു എബ്രഹാം കേരളത്തിനകത്തും പുറത്തുമായി സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടിയതായും ആരോപണമുയരുന്നുണ്ട്. റാന്നിയില്‍ സിവില്‍ സ്റ്റേഷന്‍ കൊണ്ടുവരാത്തതിന് പിന്നില്‍ രാജു എബ്രഹാമാണെന്നതും പരക്കെ ആക്ഷേപം ഉയരുന്നുണ്ട്. രാജു എബ്രഹാമിന്റേയും ബന്ധുക്കളുടേയും അടക്കമുള്ള പല കെട്ടിടങ്ങളിലായാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് അറിയുന്നത്. സിവില്‍ സ്റ്റേഷന്‍ വന്നാല്‍ ഈ ബില്‍ഡിങ്ങുകള്‍ ഒഴിഞ്ഞു കൊടുക്കേണ്ടി വരികയും അവിടെ സര്‍ക്കാര്‍ സ്ഥാപനങ്ങളായി മാറുകയും ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ സിവില്‍ സ്റ്റേഷന്‍ എന്ന ഒരു ആശയം കൊണ്ടുവരാന്‍ സമ്മതിക്കാത്തതിന് പിന്നില്‍ രാജു എബ്രഹാമാണ്. ഇയാളുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു. രാജു എബ്രഹാമിന്റെ സാമ്പത്തികത്തെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് അടക്കം അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വയനാട് ദുരന്തം കണ്‍മുന്നിലുള്ളപ്പോള്‍ എന്തുവിലകൊടുത്തും ക്വാറി തുറക്കാനുള്ള നീക്കം ചെറുക്കണം. വയനാട്ടില്‍ ഇത്രയും വലിയ ദുരന്തം നടന്നിട്ടും ഇത്തരത്തിലുള്ള അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കണമെന്ന മുന്‍ എംഎല്‍എയുടെ പിടിവാശി ദുരന്തം വിളിച്ചുവരുത്തും. പലയിടങ്ങളിലായി ബിനാമി ഇടപാടിലൂടെ ഇദ്ദേഹത്തിന്റെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആര്‍.സി രാജീവ്ദാസ് ആരോപണമുന്നയിച്ചു. കൂടാതെ ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കി ക്വാറി വീണ്ടും തുറക്കരുതെന്ന് നിര്‍ദ്ദേശമുയര്‍ന്നിട്ടും കോന്നിയിലെ പ്രമാടം പഞ്ചായത്തിലെ ആമ്പാടിയിയില്‍ ഗ്രാനൈറ്റ്സ് എന്ന ക്വാറി വീണ്ടും തുറക്കണമെന്ന് രാജു എബ്രഹാം ആവശ്യപ്പെട്ടത് എന്തുകൊണ്ടാണെന്നത് അന്വേഷിക്കണമെന്നും ആര്‍.സി രാജീവ്ദാസ് ആവശ്യപ്പെട്ടു. ക്വാറി വീണ്ടും തുറക്കാനുള്ള നിയമപരമായ നടപടികള്‍ കോടതിയിലും വ്യവസായ വകുപ്പിലും പൂര്‍ത്തിയായെന്നും ഒരു മാസത്തിനുള്ളില്‍ സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കുമെന്നുമാണ് അറിയാന്‍ സാധിച്ചത്. ക്വാറികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി മന്ത്രാലയത്തിന് പരാതി നല്‍കും. കൂടാതെ കേരള മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും പരാതി നല്‍കുമെന്നും ആര്‍.സി രാജീവ്ദാസ് അറിയിച്ചു.

Share this Article

Leave a Comment