തിരുവനന്തപുരം: 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍പ്രഖ്യാപിച്ചത്. മികച്ച നടനായി ആടുജീവിതത്തിലെ അഭിനയത്തിന് പൃഥിരാജിനെ തെരഞ്ഞെടുത്തു. മികച്ച നടിക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉര്‍വശിയും, തടവിലെ അഭിനയത്തിന് ബീന ആര്‍ ചന്ദ്രനും തെരഞ്ഞെടുക്കപ്പെട്ടു. ഉര്‍വശിയുടെ അഭിനയ ജീവിതത്തിലെ ആറാം സംസ്ഥാന പുരസ്‌കാരമാണിത്. മികച്ച സംവിധായകനായി ബെസ്സി. മികച്ച ചിത്രമായി മമ്മൂട്ടി അഭിനയിച്ച കാതല്‍ തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച ചലച്ചിത്ര ലേഖനമായി ഡോ രാജേഷ് എം ആറിന്റെ ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകള്‍ തെരഞ്ഞെടുത്തു. ആടുജീവിതത്തിലെ അഭിനയത്തിന് ഗോകുല്‍, കാതല്‍ ദി കോറിലെ അഭിനയത്തിന് സുധി കോഴിക്കോട്, ജൈവത്തിലെ അഭിനയത്തിന് കൃഷ്ണം എന്നിവര്‍ക്കാണ് പ്രത്യേക ജൂറി പരാമര്‍ശം. മികച്ച നവാഗത സംവിധായകന്‍ തടവിന്റെ സംവിധായകന്‍ ഫാസില്‍ റസാഖ്. മികച്ച ജനപ്രിയ ചിത്രമായി ആടുജീവിതം തെരഞ്ഞെടുക്കപ്പെട്ടു. മികച്ച കുട്ടികളുടെ ചിത്രത്തിന് അവാര്‍ഡില്ല. അന്തിമ പട്ടികയിലെത്തിയത് 38 സിനിമകളാണ്. ഇക്കുറി മത്സരത്തിന് വന്നത് 160 ചിത്രങ്ങളായിരുന്നു.
മികച്ച രണ്ടാമത്തെ സിനിമ രോഹിത് എംജി കൃഷ്ണന്‍ സംവിധാനം ചെയ്ത ഇരട്ടയാണ്. മികച്ച തിരക്കഥ – രോഹിത് എംജി കൃഷ്ണന്‍, സിനിമ ഇരട്ട. മികച്ച സ്വഭാവ നടന്‍ വിജയരാഘവന്‍. ചിത്രം – പൂക്കാലം. മികച്ച സ്വഭാവ നടി ശ്രീഷ്മ ചന്ദ്രന്‍. ചിത്രം – പൊമ്പിളൈ ഒരുമൈ. മികച്ച ബാലതാരം ( പെണ്‍) തെന്നല്‍ അഭിലാഷ് ചിത്രം – ശേഷം മൈക്കിള്‍ ഫാത്തിമ. മികച്ച ബാലതാരം ( ആണ്‍) അവ്യുക്ത് മേനോന്‍ ചിത്രം – പാച്ചുവും അത്ഭുതവിളക്കും. മികച്ച കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍. സിനിമ- കാതല്‍. മികച്ച തിരക്കഥ- അഡാപ്റ്റേഷന്‍ -ബ്ലെസി, ചിത്രം – ആടു ജീവിതം. മികച്ച സംഗീത സംവിധായകന്‍ – ജസ്റ്റിന്‍ വര്‍ഗീസ്- ചാവേര്‍. മികച്ച ഗാനരചയിതാവ് – ഹരീഷ് മോഹനന്‍- ചാവേര്‍. മികച്ച പശ്ചാത്തല സംഗീതസംവിധായകന്‍ മാത്യൂസ് പുളിക്കന്‍, ചിത്രം കാതല്‍. മികച്ച പിന്നണി ഗായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, ചിത്രം- ജനനം 1947 പ്രണയം തുടരുന്നു. മികച്ച മികച്ച പിന്നണി ഗായിക ആന്‍ ആമി, ചിത്രം – പാച്ചുവും അത്ഭുത വിളക്കും.
മികച്ച ഛായാഗ്രഹകന്‍- സുനില്‍ കെ എസ്, മികച്ച കലാസംവിധായകന്‍, സിനിമ – മോഹന്‍ദാസ് -2018, മികച്ചശബ്ദമിശ്രണം – റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍, സിനിമ – ആടു ജീവിതം, മികച്ച ശബ്ദരൂപകല്‍പ്പന-ജയദേവന്‍ ചക്കാടത്ത്, അനില്‍ രാധാകൃഷ്ണന്‍, സിനിമ- ഉള്ളൊഴുക്ക്, മികച്ച ചിത്രസംയോജകന്‍- സംഗീത് പ്രതാപ്, സിനിമ -ലിറ്റില്‍ മിസ് റാവുത്തര്‍, മികച്ച നൃത്ത സംവിധാനം ജിഷ്ണു, സിനിമ- സുലേഖ മന്‍സില്‍. മേക്കപ്പ് – രഞ്ജിത്ത് അമ്പാടി- ആടു ജീവിതം, വസ്ത്രാലങ്കാരം- ഫെമിന ജബ്ബാര്‍, സിനിമ -ഒ ബേബി. ഡബിങ് ( വനിത)- സുമംഗല- ജനനം 1947 പ്രണയം തുടരുന്നു. ഡബിങ് ( പുരുഷന്‍) റോഷന്‍ മാത്യു- ഉള്ളൊഴുക്ക്, വാലാട്ടി. സിങ്ക് സൗണ്ട്- ഷമീര്‍ അഹമ്മദ്, സിനിമ ഒ ബേബി. പൃഥ്വിരാജിന് ഇത് മൂന്നാം പുരസ്‌കാര നേട്ടമാണ്. നേരത്തെ വാസ്തവം, സെല്ലുലോയ്ഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം ലഭിച്ചത്.
സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് ജൂറി അധ്യക്ഷന്‍. പ്രിയനന്ദനന്‍, അഴകപ്പന്‍ എന്നിവരാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ എന്നിവര്‍ ജൂറി അംഗങ്ങളായും ഉണ്ട്. 2023ല്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ് അവാര്‍ഡിനായി പരിഗണിച്ചത്.