വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചിലേക്ക് സമ്മതപത്രം നല്‍കാത്ത ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് കിഴിവ് വരുത്തില്ല. സമ്മതപത്രം നല്‍കാത്തവര്‍ക്കും പി.എഫ് ലോണിന് അപേക്ഷ നല്‍കാന്‍ നിലവില്‍ സ്പാര്‍ക്ക് സംവിധാനത്തില്‍ തടസ്സമില്ലെന്നും ധനകാര്യ അഡീ : ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് വ്യക്തമാക്കി.
ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാര്‍ അഞ്ച് ദിവസത്തെ വേതനം നല്‍കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. കുറഞ്ഞത് അഞ്ച് ദിവസത്തെ ശമ്പളം സിഎംഡിആര്‍എഫില്‍ നല്‍കണമെന്നാണ് ഉത്തരവിലുണ്ടായിരുന്നത്.