Newsperseconds.com

സിപിഐഎം പ്രതിഷേധങ്ങള്‍ക്ക് മറുപടിയുമായി പിവി അന്‍വര്‍; നിലമ്പൂരിലെ പൊതുയോഗം ശക്തിപ്രകടനമാക്കാന്‍ തീരുമാനം

Untitled 1

മലപ്പുറം: സിപിഐഎം പ്രതിഷേധങ്ങള്‍ക്ക് മറുപടിയായി എംഎല്‍എ അന്‍വറിന്റെ ശക്തിപ്രകടനം. നിലമ്പൂരിലെ പൊതുയോഗം ശക്തിപ്രകടനമാക്കാന്‍ പി വി അന്‍വര്‍ എംഎല്‍എ തീരുമാനിച്ചിരിക്കുകയാണ്. നിലമ്പൂരിലെ ഏറ്റവും അധികം ജനത്തിരക്കുള്ള ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡ് പരിസരത്ത് വൈകിട്ട് 6.30 നാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. പൊതുയോഗത്തില്‍ വെച്ച് ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിനെതിരെ ഉള്‍പ്പെടെ തെളിവുകള്‍ പുറത്തുവിടുമെന്നാണ് അന്‍വറിന്റെ അവകാശവാദം. അതേ സമയം, പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യം അന്‍വര്‍ ഇതുവരെ തള്ളിയിട്ടില്ല. പാര്‍ട്ടി രൂപീകരണത്തിലും അന്‍വര്‍ നിലപാട് അറിയിക്കുമെന്നാണ് സൂചന. മാമി തിരോധാനത്തില്‍ കോഴിക്കോട് പൊതുയോഗം നടത്തുമെന്നും അന്‍വര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിലമ്പൂരില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു.

പിവി അന്‍വറിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി നടത്തിയ ആഹ്വാനത്തിന് പിന്നാലെയാണ് വലിയ പ്രതിഷേധ പരിപാടികളുമായി എംഎല്‍എ രംഗത്തെത്തുന്നത്. മലപ്പുറത്തും കോഴിക്കോടുമാണ് പ്രതിഷേധ പരിപാടികള്‍ നടക്കുക. പൊതുജനത്തിന് മുന്നില്‍ വെച്ചായിരിക്കും തെളിവുകള്‍ പുറത്തുവിടുന്നതെന്ന് പിവി അന്‍വര്‍ അറിയിച്ചു. പി വി അന്‍വറിനെതിരെ സിപിഐഎം പ്രവര്‍ത്തകര്‍ ഭീഷണി മുദ്രാവാക്യം മുഴക്കിയിരുന്നു. തനിക്കെതിരെ മുദ്രാവാക്യം മുഴക്കുന്നവര്‍ ഒരുഘട്ടത്തില്‍ തനിക്കനുകൂലമായി മുദ്രാവാക്യം വിളിക്കുമെന്നായിരുന്നു ഇതിനോട് പി വി അന്‍വര്‍ പ്രതികരിച്ചത്. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട പി വി അന്‍വര്‍ സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു.

Share this Article

Leave a Comment