തിരുവനന്തപുരം: തപാല്‍ വകുപ്പിന്റെ പേരിലും വ്യാജസന്ദേശം പ്രചരിക്കുന്നു. പാഴ്സല്‍ ലഭിക്കാനായി വിലാസം അപ്‌ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് തപാല്‍ വകുപ്പിന്റെ പേരില്‍ വ്യാജസന്ദേശം പ്രചരിക്കുന്നത്. സമൂഹമാധ്യമങ്ങള്‍, എസ്എംഎസ് എന്നിവ വഴിയുടെ വ്യാജ സന്ദേശങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പ്
പാഴ്സല്‍ ലഭിക്കാനായി വിലാസം അപ്‌ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തപാല്‍ വകുപ്പിന്റെ പേരില്‍ വ്യാജസന്ദേശം. സാമൂഹിക മാധ്യമങ്ങള്‍, എസ് എം എസ് എന്നിവ വഴിയാണ് ഇത്തരം സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്. ”നിങ്ങളുടെ പാഴ്സല്‍ വെയര്‍ഹൗസില്‍ എത്തിയിട്ടുണ്ട്. പാഴ്സല്‍ നിങ്ങളിലെത്തിക്കാന്‍ രണ്ടുതവണ ശ്രമിച്ചു. എന്നാല്‍ വിലാസം തെറ്റായതിനാല്‍ പാഴ്സല്‍ കൈമാറാനായില്ല.
നിങ്ങളുടെ പേരില്‍ വന്ന പാഴ്സല്‍ ലഭിക്കാനായി വിലാസം അപ്‌ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തപാല്‍ വകുപ്പിന്റെ പേരില്‍ വ്യാജസന്ദേശം. സമൂഹമാധ്യമങ്ങള്‍, എസ്എംഎസ് എന്നിവ വഴിയാണ് ഇത്തരം സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്.
”നിങ്ങളുടെ പാഴ്സല്‍ വെയര്‍ഹൗസില്‍ എത്തിയിട്ടുണ്ട്. പാഴ്സല്‍ നിങ്ങളിലെത്തിക്കാന്‍ രണ്ടുതവണ ശ്രമിച്ചു. എന്നാല്‍ വിലാസം തെറ്റായതിനാല്‍ പാഴ്സല്‍ കൈമാറാനായില്ല. അതിനാല്‍ 12 മണിക്കൂറിനകം വിലാസം അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ പാഴ്‌സല്‍ തിരിച്ചയയ്‌ക്കേണ്ടിവരും. വിലാസം അപ്‌ഡേറ്റ് ചെയ്യാനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക’ എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റല്‍ വകുപ്പിന്റെ പേരിലുള്ള സന്ദേശം പ്രചരിപ്പിക്കുന്നത്.
ഇത്തരത്തില്‍ ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ തപാല്‍ വകുപ്പിന്റേതിനു സമാനമായ വെബ്‌സൈറ്റില്‍ വ്യക്തിവിവരങ്ങള്‍ നല്‍കാനുള്ള പേജ് ദൃശ്യമാകുന്നു. പാഴ്സല്‍ ലഭിക്കുന്നതിനായി 25 രൂപ നല്‍കാന്‍ നിങ്ങളോട് തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നു. പണം അയയ്ക്കാനായി നല്‍കുന്ന ബാങ്ക് ലോഗിന്‍ വിവരങ്ങള്‍ ലഭിക്കുന്നത് തട്ടിപ്പുകാര്‍ക്കായിരിക്കും. ഇതുപയോഗിച്ച് തട്ടിപ്പുകാര്‍ ബാങ്കിന്റെ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുകയും നിങ്ങളുടെ അക്കൌണ്ടിലെ തുക പിന്‍വലിക്കുകയും ചെയ്യുന്നു.
തപാല്‍ വകുപ്പ് വ്യക്തിവിവരങ്ങള്‍ ആവശ്യപ്പെട്ട് ഇത്തരത്തില്‍ ആര്‍ക്കും സന്ദേശങ്ങള്‍ അയയ്ക്കാറില്ല. ഇത്തരം വ്യാജലിങ്കുകള്‍ വ്യക്തിവിവരങ്ങള്‍ ചോര്‍ത്താനും അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെടാനും കാരണമാകും. ഇത്തരം ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകള്‍ ശ്രദ്ധയിപ്പെട്ടാല്‍ ഉടന്‍ തന്നെ 1930 എന്ന നമ്പറില്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.