Newsperseconds.com

അഭിമാനത്തോടെ ,സംതൃപ്തിയോടെ, നന്ദിയോടെ; ഒന്നാം വാര്‍ഷിക നിറവില്‍ ‘ന്യൂസ് പെര്‍ സെക്കന്റ്‌സ്’

Untitled 1

2023 ഒക്ടോബര്‍ 25 ന് ഔദ്യോഗികമായി ആരംഭിച്ച ന്യൂസ് പെര്‍ സെക്കന്റ്‌സ് ഒന്നാം വാര്‍ഷിക നിറവില്‍. സത്യസന്ധമായ വാര്‍ത്തകള്‍, വസ്തുനിഷ്ഠമായ വിശകലനങ്ങള്‍, അറിവും വിജ്ഞാനവും നല്‍കുന്ന ലേഖനങ്ങള്‍, സ്‌പോര്‍ട്‌സ് വാര്‍ത്തകള്‍, സിനിമാ ലോകത്തെ വിശേഷങ്ങള്‍, രാഷ്ട്രീയ കോളിളക്കങ്ങള്‍, അന്താരാഷ്ട്ര വാര്‍ത്തകളിലെ മികവും വേഗതയും, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസ വാര്‍ത്തകള്‍ തുടങ്ങി നിരവധി മേഖലകളിലെ വാര്‍ത്തകളാണ് ന്യൂസ് പെര്‍ സെക്കന്റ്‌സ് നിങ്ങളിലേക്ക് ഇതുവരെ എത്തിച്ചത്.

പ്രതിദിനം ന്യൂസ് പെര്‍ സെക്കന്റ്‌സിലേക്ക് എത്തുന്ന പുതിയ വായനക്കാരാണ് ഞങ്ങളുടെ ശക്തിയും ഊര്‍ജ്ജവും. ഒരു വര്‍ഷത്തിനിടയില്‍ നടന്ന സംഭവവികാസങ്ങളെയും ദുരന്തങ്ങളെയും ആഘോഷങ്ങളെയും കലര്‍പ്പില്ലാതെ നിങ്ങളിലേക്ക് എത്തിക്കാന്‍ പറ്റിയതാണ് ന്യൂസ്‌പെര്‍ സെക്കന്റ്‌സിന്റെ വിജയം. കേരളത്തിനകത്തും പുറത്തുമായി തിരക്കിട്ട ജീവിതയാത്രയില്‍ ന്യൂസ് പെര്‍സെക്കന്റ്‌സിന്റെ വായനക്കാരായവരാണ് നിങ്ങള്‍. വാട്‌സാപ്പ് സ്റ്റാറ്റസുകളിലും ഗ്രൂപ്പുകളിലും ഫേസ്ബുക്കിലുമെല്ലാം ഞങ്ങളുടെ ന്യൂസുകള്‍ നിറഞ്ഞ് നിന്നത് അതിന് ഉദാഹരണമാണ്. സത്യത്തിന്റെ പക്ഷം ചേര്‍ന്നുള്ള മാധ്യമ സംസ്‌കാരത്തില്‍ ഞങ്ങളോടൊപ്പം നിന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

ഒരു കൊല്ലം കൊണ്ട് നേടിയ അറിവിന്റെ, അനുഭവത്തിന്റെ ചിറകുകളിലേറി ന്യൂസ് പെര്‍ സെക്കന്റ്‌സ് കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കുകയാണ്. കാപട്യത്തിന്റെ കറ പുരളാതെ, അസത്യത്തിന്റെ പക്ഷം നില്‍ക്കാതെ ഒരു മാധ്യമ വിഹായസിലേക്ക് വായനക്കാരെ ചേര്‍ത്ത് പിടിച്ച് പുത്തന്‍ വാര്‍ത്തകളുമായി….അഭിമാനത്തോടെ ,സംതൃപ്തിയോടെ, നന്ദിയോടെ….

ന്യൂസ് പെര്‍സെക്കന്റ്‌സിന്റെ യൂടൂബ് ചാനലിന്റെ പ്രവര്‍ത്തനം 2025 ജനുവരിയില്‍ ആരംഭിക്കുന്നതാണ്. https://www.youtube.com/@Newsperseconds
അതോടൊപ്പം ഞങ്ങളുടെ ഇംഗ്ലീഷ് പോര്‍ട്ടലായ www.english.newsperseconds.com
കോ പോര്‍ട്ടലായ ഗ്രാമവാര്‍ത്തയും www.gramavartha.in ഉടന്‍ തന്നെ നിങ്ങളിലേക്കെത്തും.

ന്യൂസ് പെര്‍ സെക്കന്റ്‌സിന്റെ വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ ലഭിക്കാന്‍ https://www.facebook.com/indiavisionnews?mibextid=ZbWKwL

 

Share this Article

Leave a Comment