കൊച്ചി: സി.പി.എം നേതാവ് കെ.കെ. രാഗേഷിനെ വാനോളം പുകഴ്ത്തിയതിനെതിരെ ഐ.എ.എസ്. ഓഫീസര്‍ ദിവ്യ എസ്. അയ്യറിനെതിരെ നടപടി ആവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (അത് വാല) കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കും. സിവില്‍ സര്‍വ്വീസ് ചട്ടം ലംഘിച്ചാണ് ഈ നിലപാട് സ്വീകരിച്ചിരിക്കുന്നതെന്ന് ആര്‍.പി.ഐ. (അത് വാല) സംസ്ഥാന കണ്‍വീനര്‍ ആര്‍.സി. രാജീവ് ദാസ് ആരോപിച്ചു.
ആലുവയില്‍ ചേര്‍ന്ന ആര്‍.പി.ഐയുടെ കോര്‍ കമ്മിറ്റിയിലാണ് പരാതിക്കായി കേന്ദ്ര സര്‍ക്കാരിന് സമീപിക്കാനുള്ള തീരുമാനം എടുത്തത്. ദിവ്യ എസ്. അയ്യര്‍ സി.പി.എം നേതാക്കളെ നിരന്തരം പുകഴ്ത്തുന്നത് ദുഷ്പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായി കണക്കാക്കപ്പെടുന്ന കെ.കെ. രാഗേഷിനെ പ്രശംസിക്കുന്നതില്‍ പിന്നില്‍ നിഗൂഡതയുണ്ടെന്നും, സത്യസന്ധതയും പൗര സേവന നിബന്ധനകളും കാറ്റില്‍ പറത്തിയതാണെന്നും ആര്‍.സി.രാജീവ് ദാസ് പറഞ്ഞു.
മുന്‍മന്ത്രി കെ. രാധാകൃഷ്ണനെ ആലിംഗനം ചെയ്ത് വിവാദത്തിലായതിന് ശേഷം വീണ്ടും ഒരു സി.പി.എം നേതാവിനെ അനാവശ്യമായി പ്രശംസിച്ചത്, ദിവ്യയുടെ സര്‍വ്വീസ് നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടേണ്ടതിന്റെ സാക്ഷ്യമായി കരുതേണ്ടതാണെന്ന് ആര്‍.സി. രാജീവ് ദാസ് വ്യക്തമാക്കി.
തങ്ങളുടെ കര്‍മ്മമണ്ഡലം തെറ്റായി ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും, വീട്ടില്‍ കോണ്‍ഗ്രസ്, ജോലി സ്ഥലത്ത് സി.പി.എം എന്ന നിലപാട് ദുരഭിപ്രായം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോര്‍കമ്മറ്റിയില്‍ ആര്‍.സി.രാജീവ് ദാസ് അദ്ധ്യക്ഷത വഹിച്ചു ശരിബ് ബാബു, സുധീഷ് നായര്‍, ജയകുമാര്‍, സുനില്‍ മന്നത്ത്, ഗീതാ ദിനേഷ് എന്നിവര്‍ പങ്കെടുത്തു.