ഗുരുവായൂർ ക്ഷേത്രത്തിൽ കണ്ണന് ഈ മാസം കാണിക്കയായി ലഭിച്ചത് അഞ്ചര കോടിയോളം രൂപ. കൃത്യം കണക്കെടുത്താൻ പണമായി 5,32,54683 രൂപയാണ് നവംബർ മാസത്തിൽ ഇതുവരെ ലഭിച്ചത്. 2 കിലോ 352 ഗ്രാം 600 മില്ലിഗ്രാം സ്വർണവും കാണിക്കയായി ലഭിച്ചു. ഇതിനു പുറമേ 12 കിലോ വെള്ളിയും ലഭിച്ചു.
അതേസമയം, ഇ – ഭണ്ഡാര വരവ് 1 കോടി 76 ലക്ഷം രൂപയാണ്. ക്ഷേത്രം കിഴക്കേ നടയിലെ എസ് ബി ഐയുടെ ഇ ഭണ്ഡാരം വഴി ഒക്ടോബർ 9 മുതൽ നവംബർ 5 വരെയുള്ള തിയതികളിലായാണ് 176727രൂപ ലഭിച്ചത്. സ്ഥിരം ഭണ്ഡാര വരവിന് പുറമെയുള്ള കണക്കുകളാണ് ഇത്. ഡി എൽ ബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു പണം എണ്ണാനുള്ള ചുമതല.