Newsperseconds.com

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; മെറ്റയുടെ സഹായം തേടുമെന്ന് പോലീസ്

Capture

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ മെറ്റയുടെ സഹായം തേടാന്‍ പൊലീസ്. വാട്‌സാപ്പ് വഴി പങ്കുവെച്ച ഡാറ്റയുടെ വിവരങ്ങള്‍ ലഭ്യമാക്കാനാണ് മെറ്റയുടെ സഹായം തേടുന്നത്. വാട്‌സാപ്പ് ഡാറ്റ അന്വേഷണത്തില്‍ ഇത് നിര്‍ണായകമാകും. സിആര്‍ കാര്‍ഡ് ആപ്പിന്റെ ഉറവിടം കണ്ടെത്താനാണ് കോടതി വഴി മെറ്റയുടെ സഹായം ആവശ്യപ്പെടുന്നത്.

അതേ സമയം, വ്യാജ കാര്‍ഡ് കേസില്‍ ഇനി പ്രതികരണമൊന്നും വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഏത് അന്വേഷണവും നേരിടാന്‍ യൂത്ത് കോണ്‍ഗ്രസ് തയാറാണെന്നും അറിയിച്ചു.

Share this Article

Leave a Comment