തിരുവനന്തപുരം: സുപ്രീം കോടതി വിധിക്ക് പിന്നാലെ കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പുനര്‍നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഗവര്‍ണ്ണര്‍. കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുന്‍പുനര്‍ നിയമന ആവശ്യം വന്നപ്പോള്‍ തന്നെ ഇത് ചട്ട വിരുദ്ധമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ എജിയുടെ നിയമോപദേശമുണ്ടെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
പുനര്‍നിയമന ഉത്തരവില്‍ ഒപ്പുവെക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വലിയ സമ്മര്‍ദമുണ്ടായിരുന്നു. ഒപ്പ് വെച്ചത് നിയമ വിരുദ്ധമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ കൂട്ടുപിടിക്കുകയായിരുന്നു. മുഖ്യമന്ത്രിക്ക് തുടരാന്‍ കഴിയുമോ എന്നത് ധാര്‍മികമായ ചോദ്യമാണ്. ഇക്കാര്യം അവര്‍ തീരുമാനിക്കട്ടെയെന്നും താന്‍ ആരുടേയും രാജി ആവശ്യപ്പെടുന്നില്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.