Newsperseconds.com

നേപ്പാളിൽ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തി

NE

നേപ്പാളില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കാഠ്മണ്ഡുവില്‍ പുലര്‍ച്ചെ 4.17നാണ് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി റിപ്പോ‍ര്‍ട്ട് ചെയ്തു.

അപകടങ്ങളോ പരുക്കുകളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. രണ്ട് ദിവസത്തിന് മുൻപാണ്റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നേപ്പാളിൽ റിപ്പോര്‍ട്ട് ചെയ്തത്. പോഖരി ഗാവ് ആയിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

അതേസമയം, 2015ല്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 9,000 പേര്‍ മരിക്കുകയും 10 ലക്ഷം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

Share this Article

Leave a Comment