ന്യൂഡല്‍ഹി: ബിഹാറിലെ ‘ഭാരത് ജോഡോ ന്യായ് യാത്ര’യും മറ്റ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ കോണ്‍ഗ്രസ് സീനിയര്‍ നിരീക്ഷകനായി നിയമിച്ചു.
മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാറും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയിലേക്ക് മടങ്ങിയെത്തുമെന്ന ശക്തമായ സൂചനകള്‍ക്കിടയിലാണ് ബിഹാറില്‍ ഇത്തരത്തിലൊരു നീക്കം.
ബിഹാറിലെ ‘ഭാരത് ജോഡോ ന്യായ് യാത്ര’യും മറ്റ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് മുതിര്‍ന്ന നിരീക്ഷകനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ബാഗേലിനെ നിയമിച്ചതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഓര്‍ഗനൈസേഷന്‍ കെ സി വേണുഗോപാല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
യാത്ര ജനുവരി 29 ന് ബീഹാറില്‍ പ്രവേശിച്ച് ജനുവരി 31 ന് മാള്‍ഡ വഴി വീണ്ടും പശ്ചിമ ബംഗാളിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. മണിപ്പൂരില്‍ നിന്ന് മുംബൈയിലേക്കുള്ള 6,700 കിലോമീറ്ററിലധികം വരുന്ന ഭാരത് ജോഡോ ന്യായ് യാത്രയാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്.