Newsperseconds.com

ഞാന്‍ ജയിലിലായിരിക്കുമോ പുറത്തായിരിക്കുമോ എന്ന് തനിക്ക് ഉറപ്പില്ല; അരവിന്ദ് കെജ്‌രിവാള്‍

Capture

മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോള്‍ താന്‍ ജയിലിലായിരിക്കുമോ പുറത്തായിരിക്കുമോ എന്ന് തനിക്ക് ഉറപ്പില്ലെന്ന് എഎപി അനുയായികളെ അഭിസംബോധന ചെയ്യവെ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. വ്യാഴാഴ്ച മധ്യപ്രദേശില്‍ റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡല്‍ഹിയിലെയും പഞ്ചാബിലെയും ജനങ്ങള്‍ എഎപിക്ക് വോട്ട് ചെയ്തതുപോലെ, മധ്യപ്രദേശിലെ ജനങ്ങള്‍ വരും ദിവസങ്ങളില്‍ ചെയ്യും. വോട്ടെണ്ണല്‍ ദിവസം ഞാന്‍ ജയിലില്‍ കിടക്കുമോ അതോ മറ്റെവിടെയെങ്കിലും ആയിരിക്കുമോ എന്ന് എനിക്കറിയില്ല, പക്ഷേ എനിക്ക് ജയില്‍ പേടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Share this Article

Leave a Comment