ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. ഉയര്‍ന്ന പോളിങ് ബംഗാളില്‍ രേഖപ്പെടുത്തി. രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി നടക്കുന്ന ആറാംഘട്ട വോട്ടെടുപ്പില്‍ 58 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതിയത്. ബംഗാളിലെ എട്ട് നിയമസഭ മണ്ഡലങ്ങളിലാണ് ആറാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. 77.99 ശതമാനമാണ് ബംഗാളില്‍ പോളിങ് കഴിഞ്ഞതിന് ശേഷമുള്ള കണക്ക് പ്രകാരം രേഖപ്പെടുത്തിയ പോളിങ്. ഏറ്റവും കുറവ് പോളിങ്ങ് ഉത്തര്‍പ്രദേശിലാണ്. 52.02 ശതമാനമാണ്.
അതേ സമയം, പല സ്ഥലത്തും പരക്കെ അക്രമണമുണ്ടായി. ബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രണാത് ടുഡുവിന് നേരെ കല്ലേറ്. ബൂത്ത് സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ ടി എം സി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു എന്നാണ് ആരോപണം. ഗാര്‍ബെറ്റയിലെ പോളിംഗ് ബൂത്തിലാണ് സംഭവം. ഇവിഎം തകരാറും ഏജന്റുമാരെ ബൂത്തുകളില്‍ പ്രവേശിപ്പിക്കുന്നതും തടഞ്ഞുവെച്ചതും സംബന്ധിച്ച് 954 പരാതികള്‍ ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
58 മണ്ഡലങ്ങളിലായി 889 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. 2019 ലെ വിജയം ആവര്‍ത്തിക്കാമെന്ന് ബിജെപിയും മണ്ഡലങ്ങള്‍ തിരിച്ച് പിടിച്ചെടുക്കാമെന്ന് ഇന്‍ഡ്യ സഖ്യവും കണക്ക് കൂട്ടുന്നു. ഉത്തരേന്ത്യയിലെ കനത്ത ചൂട് പോളിങ് ശതമാനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് പാര്‍ട്ടികള്‍. ആറാം ഘട്ട വോട്ടെടുപ്പില്‍ 11.13 കോടി വോട്ടര്‍മാരാണ് വിധി നിര്‍ണ്ണയിക്കുന്നത്.