Newsperseconds.com

ലോക്സഭയില്‍ സ്പീക്കറുടെ കസേരയ്ക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന ചെങ്കോല്‍ നീക്കം ചെയ്യണം; പകരം ഭരണഘടന സ്ഥാപിക്കണം; ഓം ബിര്‍ളയ്ക്ക് കത്ത് നല്‍കി സമാജ് വാദി പാര്‍ട്ടി

Capture

ന്യൂഡല്‍ഹി: ലോക്സഭയില്‍ സ്പീക്കറുടെ കസേരയ്ക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന ചെങ്കോല്‍ നീക്കം ചെയ്യണമെന്ന് സമാജ്വാദി പാര്‍ട്ടി. ചെങ്കോല്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാല്‍ഗഞ്ച് എംപി ആര്‍ കെ ചൗധരി സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്ത് നല്‍കി. ചെങ്കോലിന് പകരം ഭരണഘടനയുടെ പകര്‍പ്പ് സ്ഥാപിക്കണം എന്നാവശ്യപ്പെട്ടാണ് കത്ത്. ജനാധിപത്യത്തില്‍ ചെങ്കോലിന്റെ പ്രസക്തി എന്തെന്ന ചോദ്യം ഉന്നയിച്ച് പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രതിപക്ഷം ഇന്ത്യന്‍ സംസ്‌കാരത്തെ അവഹേളിക്കുന്നുവെന്നാണ് ബിജെപി ആരോപണം.

സമാജ്വാദി പാര്‍ട്ടി എംപി ആര്‍.കെ. ചൗധരി സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അയച്ച കത്താണ് അഞ്ചടി നീളമുള്ള സ്വര്‍ണ്ണം പൂശിയതുമായ ചെങ്കോലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. കഴിഞ്ഞ ബിജെപി സര്‍ക്കാറിന്റെ കാലത്താണ് ലോക്സഭാ ചേമ്പറില്‍ ചെങ്കോല്‍ സ്ഥാപിച്ചത്. തമിഴ് വാക്കായ സെങ്കോലില്‍ നിന്നാണ് ചെങ്കോല്‍ വന്നത്. അധികാരം എന്നാണ് തമിഴ് പദമായ ചെങ്കോലിന്റെ അര്‍ത്ഥം. രാജാവിന്റെ വടിയാണ് രാജദണ്ഡ്. രാജഭരണകാലത്ത് നിന്നും നമ്മള്‍ സ്വതന്ത്രരായി. ഇന്ന്, രാജ്യത്തെ സര്‍ക്കാരിനെ തീരുമാനിക്കുന്നത് പൗരന്മാരാണ്. അവിടെ ഭരണഘടനയാണോ അംശവടിയാണോ രാജ്യത്തെ നയിക്കുന്നതെന്ന് ആര്‍ കെ ചൗധരി ചോദിച്ചു.

Share this Article

Leave a Comment