അഹമ്മദാബാദ്: ഗുജറാത്തിലെ ദേവഭൂമി ദ്വാരക ജില്ലയിലെ ജാം ഖംഭാലിയ പട്ടണത്തില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് ഒരേ കുടുംബത്തിലെ മൂന്ന് സ്ത്രീകള്‍ മരിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് മൂന്ന് നില കെട്ടിടം തകര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. നഗരത്തിലെ ഗഗ്വാനി പ്രദേശത്ത് ചൊവ്വാഴ്ച്ച വൈകുന്നേരമാണ് സംഭവം നടന്നത്.
അര്‍ദ്ധ രാത്രി വരെ ആറ് മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷം മരിച്ച മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് അഞ്ചുപേരെ രക്ഷിക്കാനായതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു. കേശര്‍ബെന്‍ കഞ്ചാരിയ (65), പേരമക്കളായ പ്രീതിബെന്‍ കഞ്ചാരിയ (15), പായല്‍ബെന്‍ കഞ്ചാരിയ (18) എന്നിവരാണ് കൊല്ലപ്പെട്ടത്.