മാസങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഹരിയാന, ജമ്മുകാശ്മീര്‍ സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ ഫലം പുറത്തുവന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങളെ നിഷ്പ്രഭമാക്കി കൊണ്ടുള്ള ഫലമാണ് ഹരിയാനയില്‍ സംഭവിച്ചിരിക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറിലെ ട്രെന്‍ഡിങ്ങ് എല്ലാം മാറ്റിമറിച്ച് ഹരിയാനയില്‍ ബിജെപി ഭരണം ഉറപ്പിച്ചു. ഹരിയാനയില്‍ മിന്നും ജയത്തിലൂടെ ബിജെപി മൂന്നാമതും അധികാരത്തിലേക്ക് എത്തുകയാണ്. 90 സീറ്റുകളില്‍ 50 ഇടത്തും ബിജെപി ജയം നേടി. തുടക്കത്തിലെയുള്ള കോണ്‍ഗ്രസ് ലീഡ് പിന്നീട് കുറയുകയായിരുന്നു. നയാബ് സിംഗ് സെയ്നി തന്നെ വീണ്ടും മുഖ്യമന്ത്രി ആയേക്കും.
ഹരിയാനയില്‍ വിശ്വാസമര്‍പ്പിച്ച കോണ്‍ഗ്രസിന് ജമ്മുവില്‍ ആശ്വാസമേകുന്ന വിധിയായിരുന്നു. പത്ത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തങ്ങളുടെ സര്‍ക്കാരിനെ ജനങ്ങള്‍ പ്രഖ്യാപിച്ചു. നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യത്തെ കൈ പിടിച്ചു ഭരണത്തിലെത്തിക്കുകയാണ് ജനങ്ങള്‍. ജമ്മുവില്‍ ഒമര്‍ അബ്ദുള്ള തന്നെ മുഖ്യമന്ത്രി ആയേക്കും. നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ള ബുദ്ഗാം മണ്ഡലത്തില്‍ നിന്നും മികച്ച വിജയം നേടി. പിഡിപിയുടെ സെയ്ദ് മുന്ദാസിര്‍ മെഹ്ദിയെ 18000 വോട്ടിനാണ് ഒമറിന്റെ വിജയം.
ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റം പാട്ടുപാടിയും ഡാന്‍സ് കളിച്ചും ആഘോഷിക്കുകയാണ് നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകര്‍. മെഹ്ബൂബ മുഫ്തിയുടെ പിഡിപി രണ്ടു സീറ്റില്‍ ഒതുങ്ങി. കശ്മീരില്‍ മത്സരിച്ച രണ്ടിടത്തും ഒമര്‍ അബ്ദുല്ല മുന്നേറുകയാണ്. മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ തോറ്റു.