Newsperseconds.com

അമ്മയുടെ ചികിത്സ വൈകിച്ചുവെന്ന് പരാതി; ചെന്നൈയില്‍ ഡോക്ടറെ കുത്തി പരിക്കേല്‍പ്പിച്ച് മകന്‍

Untitled 1

ചെന്നൈ: ഗിണ്ടിയിലെ കലൈഞ്ജര്‍ സ്മാരക ആശുപത്രിയില്‍ രോഗിയുടെ മകന്‍ ഡോക്ടറെ കത്തികൊണ്ട് കുത്തി. കഴുത്ത്, ചെവി, നെറ്റി, പുറം, വയറ് തുടങ്ങിയ ഭാഗങ്ങളിലാണ് ഏഴ് തവണ കുത്തിയത്. പരിക്കേറ്റ ഡോക്ടര്‍ ബാലാജി ജഗനാഥന്‍ ഇപ്പോള്‍ ഐസിയുവില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെയായിരുന്നു സംഭവം. അര്‍ബുദ രോഗിയായ അമ്മയുടെ ചികിത്സ വൈകിച്ചുവെന്ന് ആരോപിച്ച് വിഘ്നേഷ്(25) എന്ന യുവാവ് ഡോക്ടറെ അക്രമിച്ചത്.

രാവിലെ 10.15ഓടെ രോഗിയെന്ന് പറഞ്ഞ് എത്തിയ ഒരാളാണ് ഡോക്ടറെ കുത്തി പരിക്കേല്‍പ്പിച്ചതെന്നാണ് ആശുപത്രി ജീവനക്കാര്‍ പറഞ്ഞത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിഘ്‌നേഷാണ് പ്രതിയെന്ന് കണ്ടെത്തിയത്. കൃത്യത്തിന് ശേഷം പ്രതി ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ആശുപത്രി ജീവനക്കാര്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. അമ്മയ്ക്ക് മുമ്പ് കീമോതെറാപ്പി നടത്തിയ ആശുപത്രിയില്‍ ശരിയായ ചികിത്സ ലഭിക്കാത്തതില്‍ ദേഷ്യപ്പെട്ടാണ് ബാലാജിയെ ഇയാള്‍ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Share this Article

Leave a Comment