ബിഹാര്‍: പ്രണയബന്ധം വേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് 25 കാരനായ യുവാവ് പെണ്‍കുട്ടിയുടെ സഹോദരങ്ങളെ വെടിവെച്ചു കൊന്നു. ബീഹാറിലെ ലഖിസാരായി ജില്ലയിലാണ് സംഭവം. തുടര്‍ന്ന് രണ്ട് പേര് കൊല്ലപ്പെടുകയും അവരുടെ നാല് ബന്ധുക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഛത്ത് ഉത്സവത്തിന്റെ സമാപന ചടങ്ങായ ഉദയസൂര്യനെ നമസ്കരിച്ച് നദീതീരത്ത് നിന്ന് മടങ്ങുമ്പോള്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്ക് നേരെ ആശിഷ് ചൗധരി എന്ന യുവാവ് വെടിയുതിര്‍ക്കുകയായിരുന്നു.
അക്രമി കുടുംബത്തിലെ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. കുടുംബം ബന്ധം നിരസിച്ചതിനെ തുടര്‍ന്നാണ് യുവാവ് കുട്ടിയുടെ സഹോദരങ്ങളെ കൊന്നത്. പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ രണ്ട് സഹോദരങ്ങളാണ് മരിച്ചത്.