പാർലമെൻ്റിലെ അതിക്രമവുമായി ബന്ധപ്പെട്ട നാല് പ്രതികളെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ദില്ലി പൊലിസ് 10 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്.
പാർലമെൻ്റിലെ അതിക്രമം മുഖ്യ സൂത്രധാരൻ ബിഹാർ സ്വദേശി ലളിത് ഝായെന്ന് ദില്ലി പൊലീസ് വ്യക്തമാക്കുന്നത്. അതിക്രമത്തിന് പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനം തെരഞ്ഞെടുത്തത് ലളിത് ഝായെന്നും പൊലീസ് പറഞ്ഞു. ലളിത് ഝാ താമസിച്ചിരുന്നത് കൊൽക്കത്തയിലാണ്. അധ്യാപകനായി ജോലി ചെയ്യുകയായിരുന്ന ഇയാൾ, ഭഗത് സിങ്ങിൻ്റെ ആശയങ്ങളിൽ ആകൃഷ്ടനായിരുന്നു. എന്നാൽ, ഇയാൾക്ക് ഭീകരവാദ സംഘടനകളുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.