ഇംഫാല്‍: മണിപ്പൂരിലെ അതിര്‍ത്തി പട്ടണമായ മോറെയില്‍ നടന്ന അക്രമണത്തെ തുടര്‍ന്ന് ഭാരത് ജോഡോ ന്യായ് യാത്ര’യ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി. സംസ്ഥാന സര്‍ക്കാര്‍ പരിപാടിക്ക് അനുമതി നല്‍കിയിട്ടില്ല. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ മണിപ്പൂര്‍ പോലീസും തീവ്രവാദികളും തമ്മില്‍ അടുത്തിടെ നടന്ന വെടിവയ്പ്പിലൂടെ മോറെയിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് യാത്രക്ക് അനുമതി നല്‍കുന്നത് സജീവ പരിഗണനയില്‍ വെച്ചിരിക്കുന്നത്.
നിലവില്‍ പ്രദേശത്ത മാസ് കോമ്പിംഗ് ഓപ്പറേഷനുകള്‍ നടക്കുന്നുണ്ടെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് പറഞ്ഞു. ആക്രമണത്തില്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ പ്രയോഗിച്ചതായി ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും ഇരുവശത്തും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടി ജനുവരി 14 ന് ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ഹത്ത കാങ്‌ജെയ്ബുംഗില്‍ നിന്ന് ‘ഭാരത് ജോഡോ ന്യായ് യാത്ര’ ആരംഭിക്കാന്‍ ലക്ഷ്യമിടുകയാണ്. അതേ സമയം, മണിപ്പൂരിലെ സാഹചര്യത്തെക്കുറിച്ചുള്ള ആശങ്കയില്‍ നിന്നാണ് യാത്ര അവിടെ നിന്നും ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് മഹിമ സിംഗ് പറഞ്ഞു.