Newsperseconds.com

യുഎപിഎ കേസ്; ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി ജനുവരി 24ലേക്ക് മാറ്റി

Capture

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുഎപിഎ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി ജനുവരി 24ലേക്ക് മാറ്റി.

ഖാലിദിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, ഭരണഘടനാ ബെഞ്ച് വിഷയത്തില്‍ തിരക്കിലാണെന്ന് പറഞ്ഞ് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ജസ്റ്റിസുമാരായ ബേല എം ത്രിവേദി, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ച് കേസ് മാറ്റിവച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു പോലും ലഭ്യമല്ലെന്ന് സിബല്‍ പറഞ്ഞു. യുഎപിഎയുടെ വിവിധ വകുപ്പുകള്‍ ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികള്‍ക്കൊപ്പമാണ് വിഷയം പട്ടികപ്പെടുത്തിയിരിക്കുന്നത്.

Share this Article

Leave a Comment