ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ വിജയം കൈവരിച്ച ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അതോടൊപ്പം വിരാട് കോഹ്ലിയുടെ വിരമിക്കലിലും മോദി പ്രതികരിച്ചു. നിരവധി ആരാധകരാണ് കോഹ്‌ലിയുടെ വിരമിക്കലില്‍ ഖേദം പ്രകടിപ്പിച്ചത്. ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തിന് പിന്നാലെയാണ് അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കലാശപ്പോരില്‍ ഇന്ത്യയ്ക്ക് വേണ്ടി അര്‍ദ്ധ സെഞ്ച്വറി നേടി കോഹ്ലി നിര്‍ണായക പ്രകടനം കാഴ്ച വെച്ചിരുന്നു.
രോഹിത് ശര്‍മ്മയുടെ മികച്ച ക്യാപ്റ്റന്‍സിയെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും അദ്ദേഹത്തിന്റെ ടിന്റി 20 കരിയറിനെ അഭിനന്ദിക്കുകയും ചെയ്തു. ഫൈനലിലെ ഇന്നിംഗ്സിനും ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ക്കും വിരാട് കോഹ്ലിയെയും മോദി അഭിനന്ദിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന് കോച്ച് രാഹുല്‍ ദ്രാവിഡ് നല്‍കിയ സംഭാവനകള്‍ക്ക് പ്രധാനമന്ത്രി നന്ദി പറയുകയും ചെയ്തു. ദ്രാവിഡിനെ പ്രശംസിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ അവിശ്വസനീയമായ കോച്ചിംഗ് യാത്ര ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിജയത്തെ രൂപപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ അചഞ്ചലമായ അര്‍പ്പണബോധവും തന്ത്രപരമായ ഉള്‍ക്കാഴ്ചകളും ശരിയായ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതും ടീമിനെ മാറ്റിമറിച്ചുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും ഇന്നലെയാണ് ട്വന്റി20യില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ടീം ലോകകപ്പും കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയവും നേടിയെന്ന് പ്രധാനമന്ത്രി മോദി ഇന്നലെ ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു.