Newsperseconds.com

പാരീസ് ഒളിമ്പിക്‌സ്; ബോക്‌സിങ്ങില്‍ ഇന്ത്യക്ക് നിരാശ; മൂന്ന് താരങ്ങള്‍ പുറത്ത്

Olympics

പാരിസ്: മുന്‍ ലോക ചാമ്പ്യന്‍ഷിപ്പ് വെള്ളി മെഡല്‍ ജേതാവും കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യനുമായ പംഗലിന് 2024 ഒളിംമ്പിക്‌സില്‍ നിരാശ. അരങ്ങേറ്റ താരം ജെയ്സ്മിന്‍ ലംബോറിയ നേരത്തെ പുറത്തായി. കൊളംബിയന്‍ ബോക്സറോട് പോയിന്റ് നിലയില്‍ 3-2ന് പ്രീതി തോറ്റപ്പോള്‍ ഇന്ത്യയുടെ ഇന്ന് മൂന്ന് താരങ്ങള്‍ പുറത്തായി.

വനിതകളുടെ 57 കിലോഗ്രാം റൗണ്ട് ഓഫ് 32 മത്സരത്തില്‍, ടോക്കിയോ ഒളിമ്പിക്സ് വെള്ളിമെഡല്‍ ജേതാവ് ഫിലിപ്പീന്‍സിന്റെ നെഷ്റ്റി പെറ്റെസിയാണ് ജെയ്സ്മിന്‍ ലംബോറിയയെ പരാജപ്പെടുത്തിയത്. ഉയരത്തിന്റെ മേല്‍ക്കൈ ഉണ്ടായിട്ടും പ്രതിരോധത്തിലൂന്നിയായിരുന്നു ജെയ്സ്മിന്‍ കളിച്ചത്. മറുവശത്ത് തന്റെ വേഗത്താല്‍ ഫിലിപ്പീന്‍ താരം സ്‌കോര്‍ ചെയ്തു. മൂന്നാം റൗണ്ടില്‍ ജെയ്സ്മിന്‍ ആക്രമണത്തിന് മുതിര്‍ന്നെങ്കിലും പഞ്ചുകള്‍ ഏറ്റില്ല. ഇതോടെ ജയ്സ്മിന് തോല്‍വി വഴങ്ങേണ്ടി വന്നു.

സാംബിയയുടെ പാട്രിക് ചിന്യെംബയാണ് അമിത് പങ്കലിനെ പരാജയപ്പെടുത്തിയത്. ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാവ് കൂടിയായ അമിത് പങ്കലിനെ1-4 എന്ന പോയിന്റ് നിലയിലാണ് സാംബിയന്‍ താരം പരാജയപ്പെടുത്തിയത്. ഓപ്പണിങ് റൗണ്ടില്‍ തന്നെ സാംബിയന്‍ താരം പങ്കലിനെ സമ്മര്‍ദത്തിലാക്കിയിരുന്നു.

Share this Article

Leave a Comment