ലിംഗ പരിശോധനയില്‍ പുരുഷനെന്ന് തെളിയിക്കപ്പെട്ട അള്‍ജീരിയന്‍ ബോക്‌സര്‍ ഇമേന്‍ ഖെലിഫിന് ഒളിമ്പിക്‌സ് വനിതാ ബോക്‌സിങ്ങില്‍ പ്രവേശനം. പാരീസ് ഒളിമ്പിക്‌സിലെ വനിതകളുടെ 66 കിലോഗ്രാം ബോക്‌സിംഗ് മത്സരത്തിലെ ‘ലിംഗ വിവാദം’ ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തിരി കൊളുത്തിയത്. ആദ്യ 46 സെക്കന്റില്‍ തന്നെ ഇറ്റലിക്കാരിയായ പ്രതിയോഗി ഏഞ്ചല കാരിനിയുടെ മുഖത്ത് തീവ്രമായ രണ്ട് പ്രഹരങ്ങള്‍. അതോടെ മത്സരം തുടരേണ്ട എന്ന് ഏഞ്ചലയ്ക്ക് തീരുമാനിക്കേണ്ടി വരുന്നു. അള്‍ജീരിയയുടെ ഇമാനെ ഖാലിഫും ഇറ്റലിയുടെ ഏഞ്ചല കാരിനിയും തമ്മിലുള്ള മത്സരമാണ് വിവാദങ്ങള്‍ സൃഷ്ടിച്ചത്. ഇമാന്‍ ഖാലിഫില്‍ നിന്ന് മൂക്കിന് ഇടിയേറ്റതോടെയാണ് ഏഞ്ചല മത്സരത്തില്‍ നിന്ന് പിന്മാറിയത്.
പുരുഷ ക്രോമസോം ആണുള്ളതെന്ന് തെളിയിക്കപ്പെട്ടൊരാള്‍, അക്കാരണത്താല്‍ ഇന്ത്യയിലടക്കം മുന്‍പ് മത്സരങ്ങളില്‍ വിലക്കപ്പെട്ടൊരാള്‍ കായികവിനോദത്തിന്റെ പേരില്‍ ഒരു ലോകവേദിയില്‍ ഒരു സ്ത്രീയെ മര്‍ദ്ദിക്കുന്നു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒളിമ്പിക്‌സിലെത്തി മാന്യമായി മത്സരിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ട ഒരു വനിതാ കായികതാരം കളത്തില്‍ വച്ച് പീഡനത്തിന് ഇരയാകുന്നു. തന്നെക്കൊണ്ട് ആവുന്ന പ്രതിഷേധം രേഖപ്പെടുത്തിയിട്ടാണ് ഏഞ്ചല മടങ്ങിയത്. മത്സരത്തില്‍ നിന്ന് പിന്മാറുന്നു, ഫലം പ്രഖ്യാപിച്ചയുടന്‍ റഫറിയുടെ പിടിയില്‍ നിന്നും തന്റെ കൈ മാറ്റുന്നു, എതിരാളിക്ക് ഹസ്തദാനം നല്‍കാതെ മടങ്ങുന്നു, കളത്തില്‍ ഇരുന്ന് ലോകം കാണ്‍കെ പൊട്ടി കരയുകയും ചെയ്തു.