Newsperseconds.com

ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാകിബ് അല്‍ ഹസനെതിരെ കൊലക്കേസ്

Untitled 1

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുന്‍ നായകനും അവാമി ലീഗ് മുന്‍ എംപിയുമായ ഷാകിബ് അല്‍ ഹസനെതിരെ കൊലക്കേസ്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയില്‍ കലാശിച്ച പ്രക്ഷോഭത്തിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിലാണ് ഷാകിബിനെതിരെ കേസെടുത്തത്. കേസില്‍ 28-ാം പ്രതിയാണ് താരം.

ധാക്കയിലെ വസ്ത്ര വ്യാപരിയായ റഫിഖുല്‍ ഇസ്‌ലാമിന്റെ മകന്‍ റുബല്‍ ആണ് വെടിയേറ്റു മരിച്ചത്. ഷാകിബ് ഉള്‍പ്പെടെയുള്ളവരുടെ ആഹ്വാന പ്രകാരം നടന്ന കലാപത്തിലാണ് മകന്‍ മരിച്ചതെന്നാണ് റിഫിഖുല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, അവാമി ലീഗ് ജനറല്‍ സെക്രട്ടറി ഒബൈദുല്‍ ഖാദര്‍ ഉള്‍പ്പടെ 154 പേര്‍ കേസില്‍ പ്രതികളാണ്.

Share this Article

Leave a Comment