Newsperseconds.com

പൂരനഗരിയില്‍ വിസ്മയം തീര്‍ക്കാന്‍ ‘തൃശൂര്‍ മാജിക് എഫ്സി’

Untitled 1

തൃശ്ശൂര്‍: പൂരനഗരിയില്‍ നിന്ന് ഫുട്ബോള്‍ ആരവം തീര്‍ക്കാനൊരുങ്ങി ‘തൃശൂര്‍ മാജിക് എഫ്സി’. സൂപ്പര്‍ ലീഗ് കേരളയില്‍ പങ്കെടുക്കുന്ന ടീമിനെ തൃശൂര്‍ വികെഎന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അവതരിപ്പിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ടീം ഉടമയും അംബാസഡറുമായ നടന്‍ നിവിന്‍ പോളിയും ചേര്‍ന്ന് ടീം ജേഴ്‌സി പുറത്തിറക്കി.

നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും ടീം ഉടമയാണ്. പ്രൊമോ വീഡിയോയും പുറത്തിറക്കി. സി കെ വിനീതാണ് പ്രധാന കളിക്കാരന്‍. ഇറ്റലിയിലെ ജിയോവാനി സ്‌കാനുവാണ് പരിശീലകന്‍. കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്ത പരിശീലകന്‍ സതീവന്‍ ബാലനാണ് സഹപരിശീലകന്‍. ശരത് ലാല്‍ ഗോള്‍കീപ്പിങ് കോച്ചാണ്. മഞ്ചേരി സ്റ്റേഡിയത്തിലാണ് ടീമിന്റെ ആദ്യമത്സരം. സെപ്തംബര്‍ ഏഴിന് രാത്രി ഏഴരയ്ക്ക് കണ്ണൂര്‍ വാരിയേഴ്സിനെ നേരിടും.

Share this Article

Leave a Comment