Newsperseconds.com

കേരള ക്രിക്കറ്റ് ലീഗിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും; ഉദ്ഘാടന ചടങ്ങില്‍ 60 കലാകാരന്മാര്‍ ചേര്‍ന്നൊരുക്കുന്ന ദൃശ്യവിരുന്ന്

Untitled 1

കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ പ്രഥമ കേരള ക്രിക്കറ്റ് ലീഗിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ടി20 മത്സരങ്ങളാണ് ലീഗില്‍ ഉള്ളത്. ഈ മാസം 18 വരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ 6 ടീമുകളാണ് മത്സരിക്കുന്നത്.

ഇന്ന് ഉച്ചക്ക് 2.30 ന് തൃശൂര്‍ ടൈറ്റന്‍സും ആലപ്പി റിപ്പിള്‍സും തമ്മിലാണ് ഉദ്ഘാടന മത്സരം. ട്രിവാന്‍ഡ്രം റോയല്‍സ്, ഏരീസ് കൊല്ലം,കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് എന്നിവയാണ് മറ്റ് ടീമുകള്‍. വൈകുന്നേരം ആറു മണിയ്ക്ക് കെ സി എല്ലിന്റെ ഉദ്ഘാടന ചടങ്ങ് നടക്കും. കേരള ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക ഗാനം ഗായകന്‍ അരുണ്‍ വിജയ് ആലപിക്കുന്നതോടെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാകും.

60 കലാകാരന്മാര്‍ ചേര്‍ന്നൊരുക്കുന്ന ദൃശ്യവിരുന്നും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ നടന്‍ മോഹന്‍ലാല്‍ ചടങ്ങിന് ഔദ്യോഗിക തുടക്കം കുറിക്കും. ഉദ്ഘാടന ചടങ്ങിന് പിന്നാലെ നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ട്രിവാന്‍ഡ്രം റോയല്‍സും കൊച്ചി ബ്ലൂ ടൈഗേര്‍സും തമ്മില്‍ ഏറ്റുമുട്ടും. ഈ മാസം 16 വരെ ആദ്യ റൗണ്ട് മത്സരങ്ങളും 18 ന് ഫൈനലും നടക്കും. മത്സരങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.

Share this Article

Leave a Comment