Newsperseconds.com

സന്തോഷ് ട്രോഫി ഫുട്ബോള്‍; കേരളം ഏറ്റുമുട്ടുന്നത് മുന്‍ ചാമ്പ്യന്‍മാരായ റെയില്‍വേസിനോട്

Untitled 1

കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ കേരളം ഏറ്റുമുട്ടുന്നത് മുന്‍ ചാമ്പ്യന്‍മാരായ റെയില്‍വേസിനോട്. നവംബര്‍ 20ന് കോഴിക്കോട് കോര്‍പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തിലാണ് കളി നടക്കുക. സമയം പിന്നീട് പ്രഖ്യാപിക്കും. ഗ്രൂപ്പ് എച്ചില്‍ 22ന് ലക്ഷദ്വീപുമായും 24ന് പുതുച്ചേരിയുമായാണ് മറ്റു മത്സരങ്ങള്‍. ആകെ ആറു കളികളാണ് കോഴിക്കോട്ട് നടക്കുക. ഒരുദിവസം രണ്ടു കളിയുണ്ട്. ഗ്രൂപ്പ് ജേതാക്കള്‍ ഡിസംബറില്‍ ഹൈദരാബാദില്‍ നടക്കുന്ന ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടും. 12 ടീമുകളാണ് അന്തിമറൗണ്ടില്‍.

അതേ സമയം, കേരള ടീമിന്റെ 30 അംഗ ടീം പരിശീലന ക്യാമ്പ് തുടങ്ങി. ഇന്നുമുതല്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ രാവിലെയും വൈകിട്ടുമാണ് പരിശീലനം. സൂപ്പര്‍ലീഗ് കേരളയില്‍ കലിക്കറ്റ് എഫ്‌സിയുടെ മത്സരം കൊച്ചിയിലുള്ളതിനാല്‍ മുഖ്യപരിശീലകന്‍ ബിബി തോമസ് രണ്ടുദിവസം കഴിഞ്ഞാണ് കേരള ക്യാമ്പില്‍ ചേരുക. കലിക്കറ്റിന്റെ സഹപരിശീലകന്‍കൂടിയാണ് തൃശൂരുകാരന്‍. ബിബിയുടെ അഭാവത്തില്‍ അസിസ്റ്റന്റ് കോച്ച് ഹാരിസ് ബെന്നി ക്യാമ്പിന് നേതൃത്വം നല്‍കും. എം വി നെല്‍സണ്‍ ഗോള്‍കീപ്പര്‍ കോച്ചുമാണ്.

Share this Article

Leave a Comment