Newsperseconds.com

മകരവിളക്ക്, തൈപ്പൊങ്കൽ; സംസ്ഥാനത്തെ ആറ് ജില്ലകളിലെ സ്കൂളുകൾക്കും കെഎസ്ഇബി ഓഫീസുക‌ൾക്കും ഇന്ന് അവധി

Untitled Design (1)

മകരവിളക്ക്, തൈപ്പൊങ്കൽ, എന്നിവ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ നേരത്തെ നിശ്ചയിച്ച പൊതു പരിപാടികൾക്കോ പൊതുപരീക്ഷയ്ക്കോ അവധി ബാധമായിരിക്കില്ല. മകരപ്പൊങ്കൽ സമയത്തെ തിരക്കുകൾ പരിഗണിച്ച് റെയിൽവേ പ്രത്യേക ട്രെയിനുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 15നാണ് ശബരിമലയിൽ മകരവിളക്ക് മഹോത്സവം.

തൈ​പ്പൊ​ങ്ക​ൽ പ്ര​മാ​ണി​ച്ച് വൈ​ദ്യു​തി ബോ​ർ​ഡ് നാളെ 6 ജി​ല്ല​ക​ളി​ലെ ഓ​ഫി​സു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട , ഇ​ടു​ക്കി, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ ഓ​ഫി​സു​ക​ൾ​ക്കാ​ണ് അ​വ​ധി. ക്യാ​ഷ് കൗ​ണ്ട​റു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത​ല്ല. എ​ന്നാ​ൽ, ഓ​ൺ​ലൈ​ൻ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് പ​ണ​മ​ട​യ്ക്കാം. ജി​ല്ല​ക​ൾ​ക്ക് നേ​ര​ത്തേ സ​ർ​ക്കാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Share this Article

Leave a Comment