മകരവിളക്ക്, തൈപ്പൊങ്കൽ, എന്നിവ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ നേരത്തെ നിശ്ചയിച്ച പൊതു പരിപാടികൾക്കോ പൊതുപരീക്ഷയ്ക്കോ അവധി ബാധമായിരിക്കില്ല. മകരപ്പൊങ്കൽ സമയത്തെ തിരക്കുകൾ പരിഗണിച്ച് റെയിൽവേ പ്രത്യേക ട്രെയിനുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 15നാണ് ശബരിമലയിൽ മകരവിളക്ക് മഹോത്സവം.
തൈപ്പൊങ്കൽ പ്രമാണിച്ച് വൈദ്യുതി ബോർഡ് നാളെ 6 ജില്ലകളിലെ ഓഫിസുകൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ ഓഫിസുകൾക്കാണ് അവധി. ക്യാഷ് കൗണ്ടറുകളും പ്രവർത്തിക്കുന്നതല്ല. എന്നാൽ, ഓൺലൈൻ മാർഗങ്ങളിലൂടെ ഉപയോക്താക്കൾക്ക് പണമടയ്ക്കാം. ജില്ലകൾക്ക് നേരത്തേ സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു.