ട്രെയിനില്‍ വെച്ച് യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനര്‍ക്ക്( ടിടിഇ) സസ്‌പെന്‍ഷന്‍. ഒരു യാത്രക്കാരനെ ക്രൂരമായി തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് ടിടിഇ യെ സസ്‌പെന്‍ഡ് ചെയ്തത്. ആരോപണ വിധേയനായ ടിടിഇക്കെതിരെ റെയില്‍വേ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ബറൗണി-ലക്നൗ എക്സ്പ്രസ് (15203)ല്‍ വച്ച് പ്രതിയായ ടിടിഇ യാത്രക്കാരനെ ആവര്‍ത്തിച്ച് തല്ലുന്നത് കാണിക്കുന്ന സംഭവത്തിന്റെ വീഡിയോ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. പ്രതിയായ ടിടിഇയോട് മര്‍ദ്ദനത്തിന്റെ കാരണം യാത്രക്കാരന്‍ ചോദിക്കുന്നതും വീഡിയോയില്‍ കാണാം.
ഇത്തരം മോശം പെരുമാറ്റത്തിന് കടുത്ത നടപടി തന്നെയാവും ഉണ്ടാവുക. വീഡിയോ ശ്രദ്ധയില്‍പെട്ട ഉടനെ തന്നെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നുവെന്ന് വീഡിയോയോട് പ്രതികരിച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സമാനമായ സംഭവത്തില്‍ ബെംഗളൂരുവിലെ കൃഷ്ണരാജപുരം റെയില്‍വേ സ്റ്റേഷന് സമീപം മദ്യപിച്ച് ലക്കുകെട്ട് യാത്രക്കാരിയായ സ്ത്രീയെ ശല്യപ്പെടുത്തിയതിന് ടിടിഇയെ സസ്പെന്‍ഡ് ചെയ്തിരുന്നു.