അബുദാബിയിലെ ബാപ്സ് സ്വാമി നാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയില്‍ പങ്കെടുത്തതില്‍ സന്തോഷം പ്രകടിപ്പിച്ച് നടന് അക്ഷയ് കുമാര്‍. ചലച്ചിത്ര നിര്‍മ്മാതാവ് മധുര് ഭണ്ഡാര്‍ക്കര്‍, നടന് വിവേക് ഒബ്റോയ്, സംഗീതജ്ഞന് ശങ്കര്‍ മഹാദേവന് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ശേഷം ഇന്‍സ്റ്റാഗ്രാമില്‍ അബുദാബിയിലെ ക്ഷേത്രത്തിന്റെ ചിത്രം പങ്കിടുകയും അതിന്റെ മഹത്തായ ഉദ്ഘാടനത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. അബുദാബിയിലെ ബാപ്സ് സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് അനുഗ്രഹീതമാണ്. ചരിത്രനിമിഷത്തിലൂടെയാണ് കടന്നു പോയതെന്ന് അക്ഷയ് കുമാര്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.