Newsperseconds.com

ബേലൂര്‍ മഖ്‌നയെന്ന കാട്ടാന കര്‍ണാടകയിലേക്ക് മടങ്ങി; ആന വീണ്ടും പുഴ മുറിച്ചു കടന്നതായി വിവരം

Capture

കല്‍പ്പറ്റ: ദിവസങ്ങളായി വനംവകുപ്പ് തിരച്ചില്‍ നടത്തുന്ന ബേലൂര്‍ മഖ്‌നയെന്ന കാട്ടാന കര്‍ണാടകയിലേക്ക് മടങ്ങി. ആന വീണ്ടും പുഴ മുറിച്ചു കടന്നതായാണ് വിവരം. നേരത്തെ, പെരിക്കല്ലൂരിലെത്തിയ ബേലൂര്‍ മഖ്‌ന തിരിച്ച് ബൈരക്കുപ്പ ഭാഗത്തേക്കാണ് പോയത്. ജനവാസ മേഖലയില്‍ ആനയെത്തിയ ഭീതി ജനങ്ങളിലുണ്ടായെങ്കിലും ആന തിരിച്ചുപോയ ആശ്വാസത്തിലാണ് വനംവകുപ്പ്.

അതേ സമയം, കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആനയുടെ സാന്നിധ്യം കര്‍ണാടക കാടുകളിലായിരുന്നു. കേരള അതിര്‍ത്തിയിലേക്ക് മടങ്ങി വരുന്നുണ്ടെങ്കിലും, ആനയുടെ സ്ഥാനം നാഗര്‍ഹോള വനത്തിലാണ്. ഇക്കാരണത്താല്‍ മയക്കുവെടി ദൗത്യം നിര്‍ത്തിവെച്ചിരുന്നു. ആനയെ പിടികൂടിയില്ലെങ്കിലും ആന കര്‍ണാടക അതിര്‍ത്തിയിലേക്ക് പോയ ആശ്വസത്തിലാണ് ജനങ്ങള്‍.

Share this Article

Leave a Comment