മലപ്പുറത്ത് സെവന്‍സ് ഫുട്‌ബോളിനിടെ കൂട്ടത്തല്ല്. മലപ്പുറം വാണിയമ്പലത്താണ് സംഭവം. കാണികള്‍ തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷം ഏറെ നേരം നീണ്ടു നിന്നു. അതിനു ശേഷമാണ് പോലീസ് സ്ഥലത്തെത്തിയത്. പത്തോളം പേര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, കൊടുവള്ളിയിലും ഫുട്‌ബോള്‍ മത്സരത്തിനിടെ കളിക്കാര്‍ തമ്മില്‍ കൂട്ടത്തല്ല് ഉണ്ടായി. ലൈറ്റ്നിംഗ് ക്ലബ് സംഘടിപ്പിച്ച കൊയപ്പ ഫുട്‌ബോളിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. ഫൗള്‍ വിളിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.