തിരുവനന്തപുരം ദൂരദര്‍ശന്‍ വാര്‍ത്താവിഭാഗത്തില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു. 11 തസ്തികകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചത്.
ബ്രോഡ്കാസ്റ്റ് എക്‌സിക്യൂട്ടീവ്, ബുള്ളറ്റിന്‍ എഡിറ്റര്‍, പാക്കേജിംഗ് അസിസ്റ്റന്റ്, കണ്ടന്റ് എക്‌സിക്യൂട്ടീവ്, കോപ്പി എഡിറ്റര്‍, സീനിയര്‍ കറസ്‌പോണ്ടന്റ്, വീഡിയോഗ്രാഫര്‍,വീഡിയോ പോസ്റ്റ് പ്രൊഡക്ഷന്‍ അസിസ്റ്റന്റ്, അസൈന്‍മെന്റ് കോ-ഓര്‍ഡിനേറ്റര്‍, ആംഗര്‍ കം കറസ്‌പോണ്ടന്റ് ഗ്രേഡ്-3, ആംഗര്‍ കം കറസ്‌പോണ്ടന്റ് ഗ്രേഡ്-2 എന്നിങ്ങനെയാണ് തസ്തികകള്‍.
അപേക്ഷകള്‍ https://applications.prasarbharati.org/ എന്ന വെബ്‌സൈറ്റിലേക്ക് ഈമാസം 22-ാം തീയതിക്കുള്ളില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://prasarbharati.gov.in/ സന്ദര്‍ശിക്കുക.