കേരള നിയമസഭ സംഘടിപ്പിക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും വെബ്‌സൈറ്റ് ഉദ്ഘാടനവും നാളെ നടക്കും. വൈകുന്നേരം 3.30 ന് നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ നടക്കുന്ന ചടങ്ങ് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഉദ്ഘാടനം ചെയ്യും.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ജനുവരി 7 മുതല്‍ 13 വരെ നടക്കുന്ന പുസ്തകോത്സവത്തില്‍ ദേശീയ അന്തര്‍ദേശീയ എഴുത്തുകാരും സാംസ്‌കാരിക സാഹിത്യ മേഖലയിലെ പ്രശസ്ത വ്യക്തികളും നൂറ്റിയന്‍പതിലധികം പ്രസാധകരും പങ്കെടുക്കും.