Newsperseconds.com

നടപടി കടുപ്പിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്; 30 ഓളം ജീവനക്കാരെ പിരിച്ചുവിട്ടു; എണ്ണം ഇനിയും കൂടാന്‍ സാധ്യത

Capture

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനക്കമ്പനിയിലെ 30 ഓളം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടു. പിരിച്ചുവിടുന്നവരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. ഇന്ന് വൈകുന്നേരം 4 മണിക്കകം ജോലിയില്‍ പ്രവേശിക്കണമെന്നും അല്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്നും മാനേജ്മെന്റ് ജീവനക്കാര്‍ക്ക് അന്ത്യശാസനം നല്‍കിയതായി വൃത്തങ്ങള്‍ അറിയിച്ചു. മുന്നറിയിപ്പ് നല്‍കാതെ സമരം നടത്തിയത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ തീരുമാനം. ഇന്നലെ രാത്രി തന്നെ 30 ജീവനക്കാരെ പിരിച്ചുവിട്ട് കൊണ്ടുള്ള നോട്ടീസ് ഇ-മെയില്‍ മുഖേന അയച്ചിരുന്നു.

നൂറിലധികം ജീവനക്കാരുടെ മെഡിക്കല്‍ ലീവിന് പിന്നില്‍ കൂട്ടായ തീരുമാനം ഉണ്ടെന്നും പിരിച്ചുവിടല്‍ നോട്ടീസില്‍ കമ്പനി ചൂണ്ടിക്കാണിക്കുന്നു. രണ്ടാം ദിവസവും എയര്‍ ഇന്ത്യ സര്‍വ്വീസ് നടത്താത്തതിനാല്‍
15000 ലധികം യാത്രക്കാരെയാണ് ബാധിച്ചത്. ന്യായമായ കാരണങ്ങളില്ലാതെയും മുന്‍കൂട്ടി അറിയിക്കാതെയുമാണ് ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിട്ടുനിന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും എയര്‍ഇന്ത്യ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂട്ട അസുഖ അവധി നിയമങ്ങളുടെ ലംഘനമാണെന്ന് മാത്രമല്ല, എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലിമിറ്റഡ് എംപ്ലോയീസ് സര്‍വീസ് റൂള്‍സിന്റെ ലംഘനമാണെന്നും നോട്ടീസില്‍ പറയുന്നു.

Share this Article

Leave a Comment