Newsperseconds.com

പന്തീരങ്കാവ് ഗാര്‍ഹിക പീഢനകേസ്; പ്രതി രാഹുലിനായുള്ള അന്വേഷണം വിദേശത്തേക്ക്; ഇന്റര്‍പോളിന്റെ സഹായം തേടും

2261908 Rahul P Gopalan 15052024

കോഴിക്കോട്: പന്തീരങ്കാവില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിക്ക് ക്രൂരമായി മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതി രാഹുല്‍ പി ഗോപാലിനായുള്ള അന്വേഷണം വിദേശത്തേക്ക്. രണ്ട് ദിവസമായിട്ട് രാഹുലിനെ കാണാനില്ല. എവിടെ പോയെന്ന് അറിയില്ലെന്നാണ് രാഹുലിന്റെ വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ നിലവില്‍ രാഹുല്‍ സിംഗപ്പൂരിലേക്ക് കടന്നെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി കേരള പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടും.

കേസില്‍ യുവതിയുടേയും കുടുംബത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കും. കേസില്‍ ലഭ്യമായ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. എസിപി സാജു കെ അബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. രാഹുലും ബന്ധുക്കളും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് യുവതിയുടെ മൊഴിയിലുണ്ട്. രാഹുല്‍ രാജ്യം വിട്ട സാഹചര്യത്തില്‍ കടുത്ത നടപടി വേണമെന്നാണ് പൊലീസ് തലപ്പത്ത് നിന്നുള്ള നിര്‍ദേശം.

രാഹുലിനെ കണ്ടെത്താന്‍ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. രാജ്യം വിടാനുള്ള സാധ്യത ഉള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. സിംഗപ്പൂരിലേക്ക് പോയതായും സൂചനയുണ്ട്. രാഹുല്‍ സിംഗപ്പൂരിലെത്തിയെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. രാഹുലിനായുള്ള തിരച്ചില്‍ തുടരുകയാണ്.
അതേസമയം, യുവതിയോട് സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും യുവതി കള്ളം പറയുകയാണെന്നുമാണ് രാഹുലിന്റെ അമ്മ പറയുന്നത്. മര്‍ദനം നടന്നുവെന്നത് ശരിയാണെന്നും പെണ്‍കുട്ടിയുടെ ഫോണ്‍ ചാറ്റ് പിടികൂടിയതാണ് മര്‍ദനത്തിന് കാരണമെന്നും രാഹുലിന്റെ അമ്മ പറഞ്ഞു. എന്നാല്‍ മകന്‍ എവിടെയാണെന്ന് തനിക്കറിയില്ലെന്നാണ് അമ്മ പറഞ്ഞത്. സൈബര്‍ സെല്‍ പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ മനസ്സിലാകുമെന്നും രാഹുലിന്റെ അമ്മ പറഞ്ഞു.

Share this Article

Leave a Comment