Newsperseconds.com

തിരുവനന്തപുരത്ത് ടാറ്റു സെൻ്ററിൻ്റെ മറവിൽ ലഹരി കച്ചവടം; 78 ഗ്രാം എംഡിഎംഎ പിടികൂടി

Untitled design (12)

തിരുവനന്തപുരം തമ്പാനൂരിൽ എംഡിഎംഎ ശേഖരം പിടികൂടി. ടാറ്റൂ സെൻ്ററിൻ്റെ മറവിൽ നടന്ന ലഹരി കച്ചവടം എക്സൈസ് സ്പെഷ്യൽ സ്ക്വാഡാണ് പിടികൂടിയത്. തമ്പാനൂർ എസ്എസ് കോവിൽ റോഡിൽ പ്രവർത്തിക്കുന്ന സ്റ്റെപ്പ് അപ്പ് ടാറ്റൂ സ്റ്റുഡിയോയിൽ നിന്നാണ് 78 ഗ്രാം എംഡിഎംഎ പിടികൂടിയത്.

രാജാജിനഗർ സ്വദേശി മജീന്ദ്രൻ,പെരിങ്ങമല സ്വദേശി ഷോൺ അജി എന്നിവർ പിടിയിൽ. എംഡിഎംഎക്ക് മൂന്നു ലക്ഷം രൂപ വില വരുമെന്ന് എക്സൈസ് പറയുന്നത്.

Share this Article

Leave a Comment