Newsperseconds.com

‘ഗോകുലം ഗോപാലന്റെ 100 കോടി ചിത്രമടക്കം കൈ നിറയെ ചിത്രങ്ങള്‍’; സിനിമയില്‍ കൂടുതല്‍ സജ്ജീവമാകും; ആദ്യചിത്രം മമ്മൂട്ടി കമ്പനിയുടേത്; സുരേഷ്‌ഗോപിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി ബിജെപി നേതൃത്വം

Untitled 1

തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ തന്റെ പുതിയ സിനിമ പ്രൊജക്റ്റുകള്‍ വെളിപ്പെടുത്തി സുരേഷ്‌ഗോപി. എംപി ആയതിനു ശേഷം ആദ്യം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സിനിമയില്‍ ഇനി സജ്ജീവമാകുമെന്ന് സുരേഷ്‌ഗോപി വെളിപ്പെടുത്തിയിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ താമര വിരിഞ്ഞപ്പോള്‍ എംപിയായ സുരേഷ്‌ഗോപി മുഴുവന്‍ സമയവും ഇനി സിനിമയിലേക്ക് പോകുകയാണെന്ന് വെളിപ്പെടുത്തിയപ്പോള്‍ ബിജെപി നേതൃത്വം ഞെട്ടിയിരിക്കുകയാണ്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അടുത്ത ചിത്രത്തിലാണ് സുരേഷ്‌ഗോപി ഭാഗമാകുമെന്ന് സ്ഥിരീകരിച്ചത്. അത് കൂടാതെ, ഗോകുലം ഗോപാലന്റെ മൂന്ന് പോജക്റ്റുകളാണ് സുരേഷ്‌ഗോപി കമ്മിറ്റ് ചെയ്തിരിക്കുന്നത്. പത്മനാഭ സ്വാമിക്ക് ട്രിബ്യൂട്ട് ആവുന്നൊരു വലിയ പ്രോജക്റ്റ് ആണ് അതിലൊന്ന്. 70 കോടിയുടെ ബിഗ്ബജറ്റ് ചിത്രമാണത്. പക്ഷേ സിനിമ 100 കോടി ചിത്രമാവാന്‍ സാധ്യതയുണ്ട്. ആ സിനിമയുടെ ഭാഗമാകുന്നതിന്റെ ത്രില്ലിലാണ് സുരേഷ്‌ഗോപി ഇപ്പോള്‍ ഉള്ളതെന്നും പറഞ്ഞു. സിനിമയില്‍ കൂടുതല്‍ സജ്ജീവമായാല്‍ മണ്ഡലത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ സുരേഷ്‌ഗോപിക്ക് കഴിയില്ലെന്നാണ് ബിജെപി നേതൃത്വം വിലയിരുത്തുന്നത്. 100 കോടി ചിത്രത്തിന്റെ ഷൂട്ടിങ് എത്ര ദിവസം എടുക്കുമെന്ന് പോലും അറിയില്ല. തെരഞ്ഞെടുപ്പ് ഫലം വന്നതിനു തൊട്ടുപിന്നാലെ രാഷ്ട്രീയത്തില്‍ നിന്ന് സിനിമയിലേക്ക് പോകുന്നുവെന്ന സുരേഷ്‌ഗോപിയുടെ വാക്കുകള്‍ പാര്‍ട്ടിയെ ആകെ ഉലച്ചിരിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ ഇതിനെതിരെ പല തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അടുത്ത ചിത്രത്തിലാണ് സുരേഷ്‌ഗോപി ഭാഗമാകുമെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞമാസമാണ് തന്നെ വിളിച്ചതെന്നും ഓഗസ്റ്റില്‍ ചിത്രീകരണം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഏറ്റവും പ്രതീക്ഷ നല്‍കുന്ന പ്രൊജക്ടാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേ ദിവസം മമ്മൂട്ടി കമ്പനിയുടെ ഭാഗത്ത് നിന്ന് അതിനായുള്ള നീക്കങ്ങള്‍ ഉണ്ടായെന്നും സുരേഷ്‌ഗോപി വ്യക്തമാക്കി. സിനിമകളില്‍ അഭിനയിക്കും. പുതിയ കുറേ പ്രൊജ്കടുകളുണ്ട്. എണ്ണമൊന്നും അറിയില്ല. അതില്‍ പ്രതീക്ഷ നല്‍കുന്നത് മമ്മൂക്കയുടെ മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രമാണ്. അത് ഓഗസ്റ്റില്‍ ചെയ്യണമെന്ന് പത്തു ദിവസം മുന്‍പെ വിളിച്ച് പറഞ്ഞിരുന്നു. സിനിമകള്‍ ചെയ്യും, കാശുമുണ്ടാക്കും. സിനിമയില്‍ നിന്ന് ലഭിക്കുന്നതിന്റെ വലിയ ഭാഗം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് നല്‍കും. അതൊക്കെ അങ്ങനെ തുടരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. മമ്മൂട്ടിയുടെ നിര്‍മാണത്തില്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് സുരേഷ് ഗോപി അഭിനയിക്കുന്നത്. മമ്മൂട്ടി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ ഈ സിനിമയില്‍ പ്രധാനവേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Share this Article

Leave a Comment