Newsperseconds.com

കാലിന് പരിക്ക് ; മാർക്ക് സക്കർബർഗ് ആശുപത്രിയിൽ

Untitled design (16)

മിക്‌സ്ഡ് മാർഷ്യൽ ആർട്‌സ് പരിശീലനത്തിനിടെ കാലിന് പരിക്ക്. മെറ്റ സിഇഒ മാർക്ക് സക്കർബർഗ് ആശുപത്രിയിൽ. കാൽമുട്ടിന്റെ സന്ധിയിലുണ്ടായ പരിക്കിനെ തുടർന്ന് സക്കർബർ​ഗിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇൻസ്റ്റാഗ്രാമിലൂടെ സക്കർബർഗ് തന്നെയാണ് ആശുപത്രിയിൽ നിന്നുള്ള തന്റെ ചിത്രം ആരാധകരുമായി പങ്കുവെച്ചത്.

പരിക്ക് ഭേദമായതിന് ശേഷം പരിശീലനം തുടരാനാണ് ശ്രമിക്കുന്നതെന്നു എല്ലാവരുടെയും സ്നേഹത്തിനും പിന്തുണക്കും സക്കർബർ​ഗ് നന്ദി അറിയിക്കുകയും ചെയ്തു. അടുത്ത മിക്‌സഡ് മാർഷ്യൽ ആർട്‌സ് മത്സരത്തിനായി തയ്യാറെടുക്കുകയായിരുന്നു സക്കർബർഗ്.

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്‌സാപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃസ്ഥാപനമായ മെറ്റയുടെ മേധാവി കൂടിയായ മാർക്ക് സക്കർബർഗ് ആയോധനകലകളിൽ പരിശീലനവും നടത്തുന്നുണ്ട്.

Share this Article

Leave a Comment