മിക്സ്ഡ് മാർഷ്യൽ ആർട്സ് പരിശീലനത്തിനിടെ കാലിന് പരിക്ക്. മെറ്റ സിഇഒ മാർക്ക് സക്കർബർഗ് ആശുപത്രിയിൽ. കാൽമുട്ടിന്റെ സന്ധിയിലുണ്ടായ പരിക്കിനെ തുടർന്ന് സക്കർബർഗിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇൻസ്റ്റാഗ്രാമിലൂടെ സക്കർബർഗ് തന്നെയാണ് ആശുപത്രിയിൽ നിന്നുള്ള തന്റെ ചിത്രം ആരാധകരുമായി പങ്കുവെച്ചത്.
പരിക്ക് ഭേദമായതിന് ശേഷം പരിശീലനം തുടരാനാണ് ശ്രമിക്കുന്നതെന്നു എല്ലാവരുടെയും സ്നേഹത്തിനും പിന്തുണക്കും സക്കർബർഗ് നന്ദി അറിയിക്കുകയും ചെയ്തു. അടുത്ത മിക്സഡ് മാർഷ്യൽ ആർട്സ് മത്സരത്തിനായി തയ്യാറെടുക്കുകയായിരുന്നു സക്കർബർഗ്.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ മാതൃസ്ഥാപനമായ മെറ്റയുടെ മേധാവി കൂടിയായ മാർക്ക് സക്കർബർഗ് ആയോധനകലകളിൽ പരിശീലനവും നടത്തുന്നുണ്ട്.