Newsperseconds.com

ആര്യാടൻ ഷൗക്കത്തിന് വിലക്ക്; പാർട്ടി പരിപാടികളിലോ യോഗങ്ങളിലോ പങ്കെടുക്കരുത്

Untitled design (28)

ആര്യാടൻ ഷൗക്കത്തിന് വിലക്ക്. കെപിസിസി ആണ് വിലക്ക് ഏർപ്പെടുത്തിയത്. ഒരാഴ്ചത്തേക്കാണ് വിലക്ക്. പാർട്ടി പരിപാടികളിലോ യോഗങ്ങളിലോ പങ്കെടുക്കാൻ പാടില്ല.അച്ചടക്ക സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ നടപടിയെടുക്കാനാണ് കെപിസിസിയുടെ തീരുമാനം. കെപിസിസി നിർദേശം ലംഘിച്ച് പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചതിനാണ് നടപടി.

ഒരാഴ്ചയ്ക്കുള്ളിൽ അച്ചടക്ക സമിതി റിപ്പോർട്ട് സമർപ്പിച്ചേക്കും. ഷൗക്കത്തിന്റെ ഭാഗം വിശദീകരിക്കാൻ അച്ചടക്കസമിതി ആവശ്യപ്പെട്ടിട്ടുണ്ട്
മൂന്നു ദിവസത്തിനകം മറുപടി കിട്ടും എന്നാണ് പ്രതീക്ഷ. പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് റാലി നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് ആര്യാടന്‍ ഷൗക്കത്തിന് കെപിസിസി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് ആര്യാടൻ ഷൗക്കത്തിന് കെപിസിസി നോട്ടീസ് നൽകുകയും ചെയ്തു. റാലി നടത്തിയത് അച്ചടക്ക ലംഘനമാണ്. ഇതുമായി ബന്ധപ്പെട്ട് അച്ചടക്ക സമിതിയോട് റിപ്പോർട്ട് തേടിയ കെപിസിസി റിപ്പോർട്ട് ലഭിച്ചതിനുശേഷം തുടർനടപടി സ്വീകരിക്കുമെന്നും ആര്യാടൻ ഷൗക്കത്തിനെ അറിയിച്ചിരുന്നു.

Share this Article

Leave a Comment