Newsperseconds.com

‘കല്ലു പോലും പൊടിഞ്ഞ് പോകുന്ന രാസവസ്തുക്കള്‍ കുഴിയില്‍ ഇട്ടിട്ടുണ്ട്’, ഇനിയൊന്നും കിട്ടാന്‍ സാധ്യതയില്ലെന്ന് സെപ്റ്റിക് ടാങ്കില്‍ പരിശോധന നടത്തിയ സോമന്‍

Untitled 1

ആലപ്പുഴ: മാന്നാറിലെ കൊലപാതക കേസില്‍ യുവതിയുടേതെന്ന് തോന്നിപ്പിക്കുന്ന ചില വസ്തുക്കള്‍ സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയെന്ന് കുഴിയെടുത്ത സോമന്‍ മാധ്യമങ്ങളോട് പറഞ്ഞു. ടാങ്ക് പൊളിച്ചപ്പോള്‍ അസ്ഥിയുടേതെന്ന് തോന്നിപ്പിക്കുന്ന ചില വസ്തുക്കളാണ് കിട്ടിയത്. കൂടാതെ, അടിവസ്ത്രത്തിലെ ഇലാസ്റ്റിക്, ഒരു ക്ലിപ്പ്, ലോക്കറ്റ് പോലെയുള്ള സാധനങ്ങളും ടാങ്കില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ കല്ലുപോലും പൊടിഞ്ഞ് പോകുന്ന രാസവസ്തുക്കള്‍ കുഴിയില്‍ ഇട്ടിട്ടുണ്ട്. അത് കാരണം എന്താണെന്ന് കൃത്യമായി പറയാന്‍ കഴിയില്ല, സെപ്റ്റിക് ടാങ്കില്‍ നിന്ന് ഇനിയൊന്നും കിട്ടാന്‍ സാധ്യതയില്ലെന്നും സോമന്‍ പറഞ്ഞു.

അതേസമയം, അമ്മ മരിച്ചെന്ന് കരുതുന്നില്ലെന്ന് മാന്നാറില്‍ കൊല്ലപ്പെട്ട ശ്രീകലയുടെ മകന്‍ പറഞ്ഞു അമ്മ ജീവനോടെ ഉണ്ടെന്നാണ് വിശ്വാസം. അമ്മയെ തിരിച്ചു കൊണ്ടുവരും എന്നാണ് കരുതുന്നത്. ടെന്‍ഷന്‍ അടിക്കേണ്ടെന്ന് അച്ഛന്‍ പറഞ്ഞു. പൊലീസ് അന്വേഷണത്തില്‍ ഒന്നും കിട്ടില്ല. പൊലീസ് അന്വേഷണം തെറ്റായ വഴിക്കാണെന്ന് അച്ഛന്‍ പറഞ്ഞതായും ശ്രീകലയുടെ മകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Share this Article

Leave a Comment