വയനാട്: മാനന്തവാടി ദ്വാരക എ യു പി സ്‌കൂളില്‍ 40 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. സ്‌കൂളില്‍ നിന്ന് ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഛര്‍ദ്ദിയും വയറിളക്കം വന്നതോടെ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ചോറും സാമ്പാറും മുട്ടയും ആയിരുന്നു ഉച്ചഭക്ഷണമായി നല്‍കിയിരുന്നത്. സ്‌കൂളിലെ ആയിരത്തോളം കുട്ടികള്‍ ഇന്നലെ ഉച്ച ഭക്ഷണം കഴിച്ചിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.