Newsperseconds.com

മാവോയിസ്റ്റ് ലീഡര്‍ സോമനെ ഭീകരവിരുദ്ധ സേന പിടികൂടി

Capture

പാലക്കാട്: മാവോയിസ്റ്റ് ലീഡര്‍ സോമന്‍ പിടിയില്‍. ഇന്നലെ രാത്രിയോടെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഭീകരവിരുദ്ധ സേനയാണ് ഇയാളെ പിടികൂടിയത്. കല്‍പ്പറ്റ സ്വദേശി സോമന്‍ മാവോയിസ്റ്റ് നാടുകാണി ദളം കമന്‍ഡാന്റാണ്. പൊലീസിനെ ആക്രമിച്ചതടക്കം നിരവധി യുഎപിഎ കേസുകളില്‍ പ്രതിയാണ് ഇയാള്‍.

നേരത്തെ എറണാകുളത്ത് നിന്ന് ഭീകര വിരുദ്ധ സേന പിടികൂടിയ മാവോയിസ്റ്റ് മനോജ് സോമന്റെ സംഘത്തിലെ അംഗമാണ്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സോമനെ പിടികൂടിയത്. 2012 മുതല്‍ കബനി, നാടുകാണി ദളങ്ങളിലെ കമാന്‍ഡന്റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുപോയി.

Share this Article

Leave a Comment